banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

09-04-15 Thursday

സരിതയുടെ കത്ത്‌ -  മന്ത്രിമാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് ശോഭ സുരേന്ദ്രന്‍

Posted on 09 April 2015
പുന്നയൂര്‍ക്കുളം: സരിതയുടെ കത്തിന്റേയും പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ആല്‍ത്തറയില്‍ ബി.ജെ.പി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി സി.പി.എന്റെ അക്രമണ രാഷ്ട്രീയത്തിനും പൊലീസിന്റെ നീതി നിഷേധത്തിനുമെതിരെ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സി.പി.എമ്മിന്റെ കോണ്‍ഗ്രസുമായുള്ള ഒത്തുകളിയാണ് അവര്‍ കൊട്ടിഘോഷിച്ച സമരങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണം. സമരത്തിനു വരുന്ന അണികളെ വിഢികളാക്കുന്ന ഏര്‍പ്പാട് സി.പി.എം നിര്‍ത്തണമെന്നും അവര്‍ പറഞ്ഞു. സുരേഷ് നടുവത്ത് അധ്യക്ഷത വഹിച്ചു. മലബാര്‍ മേഖല വൈസ് പ്രസിഡണ്ട് കെ.കെ.സുരേന്ദ്രന്‍, കെ.സി.രാജു, രഞ്ജിത്ത് ചമ്മന്നൂര്‍, ഷാജി തൃപ്പറ്റ്  എന്നിവര്‍ സംസാരിച്ചു.