banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-04-2015 Thursday

പ്രാദേശിക പത്രപ്രവര്‍ത്തകര്‍ വാര്‍ത്താമാധ്യമങ്ങളുടെ ജീവനാഡി - എം എല്‍ എ

Posted on: 09 April 2015
08-04-15 kuj chavakkaad area confrence
ചാവക്കാട്‌ : വാര്‍ത്താ മാധ്യമങ്ങളുടെ ജീവനാഡിയാണ് പ്രാദേശിക പത്രപ്രവര്‍ത്തകരെന്ന് കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ. ആയിരക്കണക്കിന് വരുന്ന പ്രാദേശിക പത്രപ്രവര്‍ത്തകരെ നിരാകരിക്കുന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കേണ്ടതാണെന്നും  ശക്തമായ സമര സാനിധ്യത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പത്രപ്രവര്‍ത്തകര്‍ ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജേര്‍ണലിസ്റ്റ്‌ യൂണിയന്‍ (കെ ജെ യു) ചാവക്കാട്‌ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാവക്കാട്‌ റസ്റ്റ്‌ ഹൌസില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് ഖാസിം സയിദ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ ജോസ്‌ താടിക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ഇ എം ബാബു, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ജോഫി ചൊവ്വനൂര്‍, മേഖലാ സെക്രട്ടറി ഷക്കീല്‍ എം വി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍. കെ ജി രാധാകൃഷ്ണന്‍ (പ്രസിഡന്‍റ്), ഐ ബി അബ്ദുറഹ്മാന്‍, ബിജോയ്‌ പെരുമാട്ടില്‍ (വൈസ്‌ പ്രസിഡണ്ടുമാര്‍,) ഷക്കീല്‍ എം വി (സെക്രട്ടറി), മുനേഷ് പാവറട്ടി, വി സി സുരേഷ് (ജോയിന്‍റ് സെക്രട്ടറിമാര്‍), എം വി ജോസ്‌ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായും ടി എല്‍ ലിജിത്‌, പി കെ രാജേഷ്‌ ബാബു, കെ ഒ ജോസ്, ഖാസിം സയിദ്‌, ഇ എം ബാബു, എ കെ വേണു, ജോഫി ചൊവ്വനൂര്‍, വിജയ്‌ മേനോന്‍ എന്നിവരെ മേഖലാ കമ്മിറ്റി അംഗങ്ങളായും കെ സുനില്‍ കുമാറിനെ ഓഡിറ്ററായും തിരഞ്ഞെടുത്തു.
.