banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-14 Saturday

കേരളത്തിലെ അവര്‍ണ്ണര്‍ക്ക് ആത്മാഭിമാനത്തോടെ നിവര്‍ന്നുനില്‍ക്കുന്നതിന്  സാഹചര്യം സൃഷ്ടിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം

posted on 09 August 2014
08-08-14 cpim govindhan
ചാവക്കാട്: ജാതിയുടെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിരുന്ന കേരളത്തിലെ അവര്‍ണ്ണരായിരുന്ന മനുഷ്യര്‍ക്ക് ആത്മാഭിമാനത്തോടെ നിവര്‍ന്നുനില്‍ക്കുന്നതിന്  സാഹചര്യം സൃഷ്ടിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നവോഥാന പോരാട്ടങ്ങളുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. ചാവക്കാട് പട്ടികജാതി ക്ഷേമസമിതി (പികെഎസ്) സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നടമാടികൊണ്ടിരുന്ന ജാതി ചൂഷണവും ക്രൂരതകളും കണ്ടിട്ടാണ് മലയാളികള്‍ അതിവസിച്ചിരുന്ന ഈ നാടിനെ ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിളിച്ചത്. അത്തരത്തിലുള്ള ഒരു നാടിനെ കേരളം എന്ന സംജ്ഞയില്‍ വിളിച്ചു തുടങ്ങിയ ഘട്ടത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാരാണ് മനുഷ്യാലയമാക്കിയത്. നവോഥാനത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് കമ്യുണിസ്റ്റുകള്‍ നടത്തിയ ഇടപെടലാണ് മനുഷ്യര്‍ക്ക് മൂല്യങ്ങള്‍ക്കായി അവകാശവാദം ഉന്നയിക്കാനും നട്ടെല്ല് നിവര്‍ത്തി നിന്ന് അവകാശങ്ങള്‍ ചോദിക്കാനും ജനങ്ങളെ പ്രാപ്തരാക്കിയത്. കേവലം ജന്മിത്വം അവസാനിപ്പിക്കുകമാത്രമല്ല അധകൃതനായി ജനിച്ചകാരണത്താല്‍ ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥക്ക് പരിഹാരം കാണാനാണ് ഇഎംഎസ്സ് നേതൃത്വം നല്‍കിയ സര്‍ക്കാര്‍  ഭൂപരിഷ്‌കരണവും കുടിയോഴിപ്പിക്കല്‍ നിരോധന ബില്ലും നടപ്പാക്കിയത്. ഇത് അന്നുവരെ വികസിത രാജ്യങ്ങള്‍ക്ക് പോലും പ്രാപ്യമല്ലായിരുന്ന ജീവിത പുരോഗതിയിലേക്ക് വളരാന്‍ മലായളിയെ പ്രപ്തനാക്കി. കമ്മ്യൂണിസ്റ്റുകള്‍ കേവലം തീരുമാനം എടുക്കുകമാത്രമല്ല അത് ഫലപ്രദമായി നടപ്പിലാക്കി.'തന്റേടം' എന്ന വാക്കുപോലും രൂപപ്പെടുന്നതിലേക്കും ആ വാക്കിന് കൂടുതല്‍ അര്‍ത്ഥഗരിമ വന്നുചേരുന്നതിലേക്കും സഹായകരമായി.  ലോകത്ത് തന്റേതായ ഒരു 'ഇടം' ഉണ്ടെന്നും അങ്ങിനെ ഫലപ്രഥമായി ആരുടെ മുന്നിലും വസ്തുതകള്‍ ശക്തമായി പറയുന്നവരെ തന്റേടമുള്ളവന്‍ എന്ന് സംബോധന ചെയ്യുന്നതിലേക്കുവരെ ഇടതുപക്ഷ പ്രസ്ഥാനങഅങളുടെ ഇടപെടല്‍ വളര്‍ന്നു. എന്നാല്‍ വലതുപക്ഷരാഷ്ട്രീയം എന്നും  ജനവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചുവന്നു. ജനവികാരം എതിരാകുമ്പോള്‍ മുഖം രക്ഷിക്കുന്നതിനായി ചില തീരുമാനങ്ങള്‍ ഇത്തരക്കാര്‍ കൊകൊണ്ടിട്ടുണ്ടെങ്കിലും അവ നടപ്പാക്കാന്‍  ശ്രമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ മണി അധ്യക്ഷനായി. പികെഎസ് സംസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ എംഎല്‍എ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍, കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ,സിപിഐ എം ചാവക്കാട്  ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി പി കെ ശിവരാമന്‍, പി എ പുരുഷോത്തമന്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ്, ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീരത്‌നം, രമേശന്‍ എന്നിവര്‍ സംസാരിച്ചു.