banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

09-08-2014 Saturday

ഗുരുവായൂര്‍ ചുമര്‍ചിത്രപഠനകേന്ദ്രം രാമായണ ചിത്രപ്രദര്‍ശനം നടത്തി

Posted on  09 August 2014
08-08-14 ramayan
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചുമര്‍ചിത്രപഠനകേന്ദ്രത്തില്‍ പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുസര്‍വ്വകലാശാലകളില്‍ അംഗീകാരം ലഭിക്കുംവിധമുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന്  അടിയന്തര നടപടി സ്വീകരിക്കുമെന്ന്  ദേവസ്വം വകുപ്പുമന്ത്രി വി എസ്  ശിവകുമാര്‍ പറഞ്ഞു. രാമായണമാസാചരണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്രപഠനകേന്ദ്രം ഒരുക്കിയ രാമായണ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചെയ്യുകുകയായിരുന്നു മന്ത്രി. ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ അധ്യക്ഷനായി. വിവിധസംസ്ഥാനങ്ങളിലുള്ള ചിത്രകാരന്മാര്‍ രാമായണത്തെ ചിത്രകഥാരൂപത്തില്‍ വരച്ചിട്ടുള്ളതും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഭരണസമിതിയംഗം അഡ്വ: എ സുരേശന്‍, അഡ്മിനിസ്റ്റ്രേറ്റര്‍ കെ  മുരളീധരന്‍, ചുമര്‍ചിത്രപഠനകേന്ദ്രം പ്രിന്‍സിപ്പാല്‍ കെ യു  കൃഷ്ണകുമാര്‍, നളിന്‍ബാബു തുടങ്ങിയവര്‍ സംസാരിച്ചു. .