banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-09-14 Tuesday

എസ് എന്‍ ഡി പി യോഗം പൊതു സമ്മേളനം ശ്രദ്ധേയമായി

posted on 09 September 2014
ഗുരുവായൂര്‍: 160-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ് എന്‍ ഡി പി യോഗം ഗുരുവായൂര്‍ യൂണിയന്‍ സംഘടിപ്പിച്ച പൊതു സമ്മേളനം  സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി എസ് പ്രേമാനന്ദന്‍ അധ്യക്ഷനായി. യൂണിയനിലെ 64 ശാഖകളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ് ടുപരീക്ഷകളില്‍  ഉന്നത വിജയം നേടിയവര്‍ക്ക്  കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ യും പി എ മാധവന്‍ എം എല്‍ എയും  ഉപഹാരങ്ങള്‍ നല്‍കി. യോഗം കൗണ്‍സിലര്‍ അഡ്വ. ബിനു, യൂണിയന്‍ സെക്രട്ടറി പി എ സജീവന്‍, പി പി  സുനില്‍കുമാര്‍, എ എസ് വിമലാനന്ദന്‍, കെ  പ്രധാന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി മമ്മിയൂരില്‍ നിന്ന് ഘോഷയാത്രയും ഉണ്ടായിരുന്നു. തിരുവെങ്കിടം ശാഖയില്‍ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം യൂണിയന്‍ പ്രസിഡന്റ് പി എസ് പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ ടി ബാലന്‍ അധ്യക്ഷനായി. സെക്രട്ടറി ഏരിയില്‍ ധര്‍മ്മരാജന്‍, കണ്ണച്ചാം വീട്ടില്‍ രാധാകൃഷ്ണന്‍, ടി ആര്‍ ബൈജു എന്നിവര്‍  സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി പി.എ.സജീവന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.