banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-09-2014 Tuesday

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരുവോണനാളില്‍ വാമനമൂര്‍ത്തിയെ വണങ്ങിയത് പതിനായിരങ്ങള്‍

posted on 09 September 2014
08-09-14 Gvr onasadhya-01
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണപ്പുടവ സമര്‍പ്പിക്കാനും  ഓണസദ്യയുണ്ണാനും തിരുവോണനാളില്‍ വന്‍ തിരക്ക്. തിരുവോണനാളില്‍ ഗുരുവായൂരപ്പനെ കളഭത്തില്‍ അണിയിച്ചൊരുക്കിയത് വാമനമൂര്‍ത്തിയുടെ രൂപത്തില്‍. പതിനായിരങ്ങളാണ് ഈ രൂപത്തില്‍ ഗുരുവായൂരപ്പനെ വണങ്ങിയത്.
മഹാവിഷ്ണു വാമനമൂര്‍ത്തിയായി അവതരിച്ച ചിങ്ങത്തിലെ തിരുവോണം ക്ഷേത്രത്തില്‍ ഞായറാഴ്ച ആഘോഷിച്ചു. ക്ഷേത്രദര്‍ശനത്തിനെത്തിയ പതിനായിരത്തിലധികം പേര്‍ക്കും ഓണസദ്യയുണ്ണാനായി. ക്ഷേത്രത്തില്‍ നടന്നുവരുന്ന ഓണപ്പുടവ സമര്‍പ്പണത്തിനും  വന്‍തിരക്കായിരുന്നു. രാവിലെ മൂന്നാനയോടെയുള്ള  വിശേഷാല്‍ കാഴ്ച ശീവേലിയുണ്ടായി. കാഴ്ച ശീവേലിയില്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളം അകമ്പടിയി. കൊമ്പന്‍ വലിയ കേശവന്‍ കോലമേറ്റി. നിര്‍മാല്യത്തിന് ശേഷം പാരമ്പര്യ അവകാശിയായ ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യ പുടവ സമര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും നൂറുകണക്കിന് ഭക്തരും പുടവ സമര്‍പിച്ചു. പുലര്‍ച്ച നാലരക്കാരംഭിച്ച പുടവസമര്‍പ്പണം  ഉഷപൂജ വരെ നീണ്ടു. തിരുവോണ സദ്യ  മേല്‍ശാന്തി പഴയത്ത് സതീശന്‍ നമ്പൂതിരി  നിവേദിച്ചു.  രാവിലെ 10 ഓടെ തിരുവോണ സദ്യ ആരംഭിച്ചു. ഉത്രാടനാളിലെ കാഴ്ചക്കുല സമര്‍പ്പണത്തില്‍ ലഭിച്ച പഴംകൊണ്ടുള്ള പഴപ്രഥമനും ഓലന്‍, എരിശ്ശേരി, വറുത്തുപ്പേരി തുടങ്ങിയ പതിനഞ്ചോളം വിഭവങ്ങളും അടങ്ങിയതായിരുന്നു സദ്യ. ഉച്ച പൂജക്ക് ദേവസ്വം വക ഗുരുവായൂരപ്പന് നമസ്‌കാര സദ്യയും ഉണ്ടായിരുന്നു. സന്ധ്യക്ക് നിറമാല, ദീപാലങ്കാരം, നാദസ്വരം എന്നിവയും രാത്രി തിരുവോണ വിളക്കും ഉണ്ടായി. 

08-09-14 Gvr Special Seeveli-01