ഗുരുവായൂര്‍: പ്രശസ്ത എഴുത്തുകാരന്‍ ഡോ. എം.എം. കല്‍ബുര്‍ഗിയെ കൊലപാതകത്തില്‍
പ്രതിഷേധവുമായി ഗുരുവായൂരില്‍ പൗരാവകാശവേദി മതഭീകരതക്കെതിരെ സാംസ്‌കാരിക കൂട്ടായ്മ
നടത്തി. ചലച്ചിത്രകാരന്‍ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കല്‍ബുര്‍ഗി അന്ധമായ ചില
അനാചാരങ്ങളെയാണ് എതിര്‍ത്തത്. വിശ്വാസങ്ങളെയല്ല. വിയോജിപ്പിനുള്ള അവകാശം പോലും ഇവിടത്തെ
ഫാസിസ്റ്റുകള്‍ അനുവദിക്കുന്നില്ല എന്നതാണ് കല്‍ബുര്‍ഗിയുടെ കൊലപാതകം തെളിയിച്ചത്-പി.ടി.
പറഞ്ഞു. വീട്ടില്‍ കയറിച്ചെന്ന അക്രമികള്‍ കുല്‍ബര്‍ഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്.
ചിത്രകാരന്‍ ഗായത്രി, അജിത് കുമാര്‍, ആര്‍.വി. മജീദ്, സുലൈമാന്‍ അസ്ഹരി, മണികണ്ഠന്‍
കാട്ടാമ്പിള്ളി, നൗഷാദ് തെക്കുംപുറം, വി.എം. ഹുസൈന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.