15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-10-2015 Saturday

കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

Posted on 10 October 2015
10-10-15 VISHAKവടക്കേകാട്: കലൂര്‍ കൊമ്പത്തേല്‍പ്പടി കെ പി നമ്പൂതിരീസ് ഓഡിറ്റോറിയത്തിനു സമീപത്തുള്ള കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അണ്ടിക്കോട് കടവ് വൈലത്തൂര്‍ വീട്ടില്‍ വിജയന്റെ മകന്‍ വിശാഖ് (21 )നെയാണ് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി വിശാഖിനെ കാണാതെ തിരച്ചിലായിരുന്നു വീട്ടുകാരും, സുഹൃത്തുക്കളും. ഇന്നലെ രാത്രി വടക്കേകാട് പോലീസില്‍ വിശാഖിനെ കാണാതായ വിവരം നല്‍കിയിരുന്നു. തിരിച്ചുവരുന്ന വഴി കെ പി നമ്പൂതിരീസ് സ്മാരക ബസ് സ്‌റ്റോപ്പിനു സമീപം വിശാഖിന്റെ ബൈക്ക് കാണുകയായിരുന്നു. ആ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും വിശാഖിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ബൈക്ക് സമീപത്തുള്ള വീട്ടില്‍ കയറ്റി വെച്ച് വീട്ടുകാര്‍ മടങ്ങി. വെള്ളിയാഴ്ച്ച  രാവിലെ സ്‌റ്റേഷനില്‍ പരാതി നല്‍കി തിരിച്ചു വന്ന് വീണ്ടും തിരച്ചില്‍ തുടര്‍ന്ന വിശാഖിന്റെ അച്ഛന്‍ കുളത്തിനു സമീപത്ത് വിശാഖിന്റെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. അമ്മ:മല്ലിക. സഹോരന്‍: വിമല്‍.
.