Posted on: 11 February 2015 ചാവക്കാട് : മുതുവട്ടൂര്‍ സ്വകാര്യ
പമ്പുടമ പി.ഡബ്ല്യു.ഡി. സ്ഥലം കയ്യേറിയെന്ന പരാതിയില്‍ കോടതി നടപടികള്‍ ആരംഭിച്ചു.
നാട്ടുകാരാണ് ചാവക്കാട് കോടതിയില്‍ നടന്ന നിയമ അദാലത്തില്‍ പരാതി നല്‍കിയത്.
പമ്പുടമ കയ്യേറി അവിടെ ടൈല്‍ പതിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാര്‍
പരാതിയുമായി രംഗത്തു വന്നത്. പരാതി പരിഗണിച്ച ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ്
ജഡ്ജി എന്‍. ശേഷാദ്രിനാഥന് പരാതിക്കാരെയും പമ്പുടമയെയും പി.ഡബ്ല്യു.ഡി.
ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി. കോടതി നിര്‍ദേശ പ്രകാരം നിശ്ചയിച്ച കമ്മീഷന്
അഡ്വ. കെ.വി. മോഹന്‍ദാസ്, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം പരിശോധിച്ചു.
കമ്മീഷന്റെയും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെയും റിപ്പോര്‍ട്ട് 11ന് കോടതി
പരിശോധിക്കും. |