banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-04-2014 Friday

Sun      Mon       Tue       Wed       Thu       Fri       Sat

തിരുവത്രയില്‍ സംഘര്‍ഷം: രണ്ടുപേര്‍ക്ക് പരിക്ക്
15 ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ കേസ്‌

ചാവക്കാട്‌ താലൂക്കാശുപത്രിയില്‍ കഴിയുന്ന ബി ജെ പി പ്രവര്‍ത്തകന്‍ >>

posted on 11 April 2014
10-04-14 bjpചാവക്കാട് : തിരുവത്ര അയോദ്ധ്യനഗറില്‍ സി.പി.എം.- ബി.ജെ .പി. സംഘര്‍ഷം രണ്ടുപേര്‍ക്കു പരിക്കേറ്റു. സി.പി.എം. പ്രവര്‍ത്തകന്‍ തിരുവത്ര പടിഞ്ഞാറെ പുരയ്ക്കല്‍ ഷക്കീറിനെ(30) മുതുവട്ടൂര്‍ രാജ ആസ്​പത്രിയിലും ബി.ജെ.പി. പ്രവര്‍ത്തകന്‍ തിരുവത്ര മക്കാലിക്കല്‍ സുരേന്ദ്രനെ(53) ചാവക്കാട് താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 .30ഓടെയാണ് സംഭവം. 97-ാം ബൂത്തില്‍ വോട്ട്രേഖപ്പെടുത്തിയശേഷം വീട്ടുപടിക്കല്‍ നില്ക്കുമ്പോള്‍ സി.പി.എം. പ്രവര്‍ത്തകര്‍ ബൈക്കിലെത്തി സുരേന്ദ്രനെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ബി .ജെ.പി. പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ സി.പി.എം. പ്രവര്‍ത്തകനെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ബൈക്ക് തടഞ്ഞു ആക്രമിക്കുകയായിരുന്നു എന്നാണ് സി.പി.എമ്മുകാര്‍ പറയുന്നത്. മാസങ്ങളായി സി പി എം - ബിജെപി സംഘട്ടനം നിലനില്‍ക്കുന്ന പ്രദേശമാണ് ഇത്.
സി പി എം പ്രവര്‍ത്തകനെ വഴിതടഞ്ഞ് സംഘം ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച കേസില്‍ റനീഷ്, ബിജു, റനില്‍, അജിത്‌, രതീഷ്‌ എന്നിവരുള്‍പ്പെടെ പതിനഞ്ച് ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസ്സെടുത്തു.