banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-04-2014 Friday

Sun      Mon       Tue       Wed       Thu       Fri       Sat

 മദ്യലഹരിയില്‍ ബോട്ടില്‍ സംഘട്ടനം - യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുത്തു

posted on 11 April 2014
11-04-14 bimoshചാവക്കാട്‌: സുഹൃത്തുക്കള്‍ തമ്മില്‍  മദ്യലഹരിയില്‍ സംഘട്ടനം.  യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുത്തു. മുനക്കകടവ്‌ കല്ലുമാടത്തില്‍ മോഹനന്‍ മകന്‍ ബിമോഷിന്റെ (32)മൃതദേഹമാണ് പുഴയില്‍ നിന്നും ലഭിച്ചത്. ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. റസാഖിന്റെ ഉടമസ്ഥതയിലുള്ള ബോട്ടുകളിലെ തൊഴിലാളികളായ ഷമീര്‍, ശിഹാബ്‌, കൊല്ലം സ്വദേശി അജി, മരിച്ച ബിമോഷ്‌ എന്നിവര്‍ മുനക്കകടവ്‌ ഹാര്‍ബറിനു സമീപം കരക്കടിപ്പിച്ചിരുന്ന റാസിഖ് ബോട്ടില്‍ മദ്യപിച്ചിരിക്കെയുണ്ടായ  വാക്കുതര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. ബിമോഷിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് മറ്റുള്ളവര്‍ ബോട്ടില്‍ നിന്നും ഇറങ്ങിപ്പോയതായി പറയുന്നു. ബിമോഷ്‌ പുഴയില്‍നിന്നും  കയറി വരാതിരുന്നതിനെ തുടര്‍ന്ന് അജി തിരിച്ചു ചെന്ന് പുഴയിലിറങ്ങി തെരെഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പിന്നീട് നടന്ന തിരച്ചിലില്‍ പുഴയില്‍ ബോട്ടിന്റെ അടിഭാഗത്ത് നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുഴയില്‍ നിന്നും കരയ്ക്കെടുക്കുമ്പോള്‍  ജീവനുണ്ടെന്ന് സംശയിച്ചിരുന്നു. തുടര്‍ന്ന് മുതുവട്ടൂര്‍ രാജാ ആശുപത്രിയിലേക്ക്‌ കൊണ്ടുവന്നെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഷമീര്‍, അജി എന്നിവരെ ചാവക്കാട്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു.
മൃതദേഹം രാജാ ആശുപത്രി മോര്‍ച്ചറിയില്‍. ബിമോഷ്‌ അവിവാഹിതനാണ്. മാതാവ്‌: വിജയ. സഹോദരിമാര്‍ : വിമിഷ, മിനി.