banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-04-15 Saturday

മാതാപിതാക്കളെ നടതള്ളുന്ന സംസ്കാരം കേരളത്തില്‍ വ്യാപകമാവുന്നു - സി എന്‍ ജയദേവന്‍

posted on 11 April 2015
10-04-15 bar cn
ചാവക്കാട്‌: വൃദ്ധ മാതാപിതാക്കളെ നടതള്ളുന്ന സംസ്കാരം കേരളത്തില്‍ വ്യാപകമാവുകയാണെന്നു സി എന്‍ ജയദേവന്‍ എം പി.  ചാവക്കാട്‌ ബാര്‍ അസോസിയേഷന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനമാണ് ഇത്തരം നികൃഷ്ട കര്‍മ്മത്തിനു മക്കളെ പ്രേരിപ്പിക്കുന്നത്. മാതാ പിതാക്കളെ വൃദ്ധ സദനത്തിലാക്കി ജീവിതം ആനന്ദിക്കാമെന്ന് കരുതുന്നവര്‍ക്ക് അവരുടെ മക്കളെ നേര്‍വഴികാണിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയേഷന്‍ സബ്സെന്റര്‍ കെട്ടിടനിര്‍മ്മാണത്തിനു എം പി എട്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ട്രാന്‍സ്ഫറായി പോകുന്ന ചാവക്കാട്‌ മജിസ്ട്രേറ്റ്‌ എം പി ഷിബുവിന് യാത്രയയപ്പ്‌ നല്‍കി. തൃശൂര്‍ കണ്‍സ്യൂമര്‍ റിഡ്രസ്സല്‍ ഫോറം പ്രസിഡന്‍റായി നിയമിതനായ അഡ്വ.പി കെ ശശിയെ ചടങ്ങില്‍ അനുമോദിച്ചു. ചാവക്കാട്‌ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ബിജു പി ശ്രീനിവാസ്‌ അധ്യക്ഷത വഹിച്ചു. അസി.സെഷന്‍സ് ജഡ്ജ് എന്‍ ശേഷാദ്രി നാഥന്‍, മുന്‍സിഫ്‌ വി കെ സുബ്രഹ്മണ്യന്‍ നമ്പൂതിരി, സീനിയര്‍ അഡ്വക്കറ്റ്‌ എ വേലായുധന്‍, ടി ബി ചന്ദ്രബാബു, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജോബി ഡേവിഡ്‌, അഡ്വ.ആരിഫ്‌, അഡ്വ.ഷീജാ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് അഭിഭാഷക കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ നടന്നു..