15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-06-15 Thursday

വസ്ത്ര വ്യാപാര സ്ഥാപനത്തിനുനെരെ ആക്രമണം: 10 പേര്‍ അറസ്റ്റില്‍

Posted on 11 June 2015
ചാവക്കാട്: തുണിക്കടയില്‍ കയറി കടയുടമയെ ആക്രമിക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ 10 പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂര്‍ മുത്തന്‍മാവ് മേപ്പുറത്ത് ശ്രീരാജ് (22), ഒരുമനയൂര്‍ അമ്പലത്ത് വീട്ടില്‍ ജനീഫ് (23), തൊട്ടാപ്പ് പാണ്ടികശാല പറമ്പില്‍ മുസാഫര്‍ ഖാന്‍ (20), അഞ്ചങ്ങാടി കറുപ്പംവീട്ടില്‍ കടവില്‍ മുനീര്‍ (20), അഞ്ചങ്ങാടി പൂത്തോട് വീട്ടില്‍ അശോകന്‍ (20), മണത്തല ബേബി റോഡ് പടിഞ്ഞാറയില്‍ ഷാഹിദ് (18), തൊട്ടാപ്പ് ആനാംകടവില്‍ അഷ്‌കര്‍(20), തൊട്ടാപ്പ് ആനാംകടവില്‍ മുനൈഫ് (21), കടപ്പുറം ആസ്​പത്രിപ്പടി അമ്പലത്ത് വീട്ടില്‍ ഷെബീര്‍ (19), കടപ്പുറം ആസ്​പത്രിപ്പടി പുത്തന്‍പുരയില്‍ ഹാറൂണ്‍ (20) എന്നിവരാണ് പിടിയിലായത്.
ശ്രീരാജിനെതിരെ പോലീസിനെ ആക്രമിച്ചതിനും കട നശിപ്പിച്ചതിനും കേസുണ്ട്. കട നശിപ്പിച്ചതിനാണ് മറ്റ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് ചാവക്കാട് സബ് ജയിലിന് സമീപത്തെ കളേഴ്‌സ്, ബ്ലാക്ക് മാബ എന്നീ കടകള്‍ക്കു നേരെ അക്രമമുണ്ടായത്.
സംഭവമറിഞ്ഞ് തടയാനെത്തിയ ചാവക്കാട് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. എ.കെ. സുരേന്ദ്രന്‍ പ്രതികളെ നേരിടുന്നതിനിടയില്‍ വീണ് കൈയൊടിയുകയും ചെയ്തിരുന്നു. ചാവക്കാട് എസ്.ഐ. വി.എസ്. രാമചന്ദ്രന്‍, എസ്.ഐ. എം. ഗോവിന്ദന്‍, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്..