15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-06-15  Thursday

തൊഴിയൂരിലെ യുവാക്കളുടെ കൂട്ടായ്മയില്‍ ബി കെയര്‍ഫുള്‍ എന്ന ചിത്രം പുറത്തിറങ്ങുന്നു

Posted on 11 June 2015
10-06-15 b careful
അഞ്ഞൂര്‍ : തൊഴിയൂരിലെ യുവാക്കളുടെ കൂട്ടായ്മയില്‍ ഒരു ഹ്രസ്വചിത്രം പുറത്തിറങ്ങുന്നു. ആധുനിക കാലത്തെ ചെറുപ്പക്കാരുടെ അടിപൊളി ജീവിതശൈലികള്‍ വരുത്തിത്തീര്‍ക്കുന്ന ദുരന്തങ്ങളും, വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ടി ടൈം പ്രസ്സന്‍സും, തൊഴിയൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബി കെയര്‍ഫുള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത് വി.എം.നൗഫല്‍ ആണ്. അനുദിനം റോഡപകടങ്ങള്‍ പെരുകുകയാണ് കൂടുതലും ചെറുപ്പക്കാരാണ് അപകടങ്ങളില്‍പ്പെടുന്നത്. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ബോധവല്‍ക്കരണ സന്ദേശമാണ് ചിത്രത്തിലൂടെ നല്‍കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
ചിത്രത്തിന്‍റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത് റഫീക്ക് തനനം, റഫീക്ക് വടു എന്നിവരാണ്.
പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂര്‍ ചിത്രത്തിന്‍റെ സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. സിനിമാ സീരിയല്‍ താരങ്ങളായ മാത്യൂസ് പാവറട്ടി, രജനി മുരളി, ബഷീര്‍ പൂക്കോട്, നസീഫ്, ഷെരീഫ് ലൈഫ് കെയര്‍, പ്രഭീഷ്, സവാദ്, ഫൈസല്‍, നവാസ്, റഫീക്ക് ഡയമണ്ട്, ജിംന ബാലന്‍ എന്നിവര്‍ വേഷമിടുന്നു. ഇസ്മയില്‍ തൊഴിയൂര്‍, ഷഹീര്‍, സവാദ്, ശാദുലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്.
തൊഴിയൂര്‍ ലൈഫ് കെയറിന്റെ ആദരം 2015 ന്റെ വേദിയില്‍ പ്രകാശനം നടത്തിയ ബി കെയര്‍ഫുള്‍ യൂ ട്യൂബ് വഴി പ്രേക്ഷരിലെത്തും. കൂടാതെ ബോധവല്‍ക്കരാണാര്‍ത്ഥം പ്രദര്‍ശനങ്ങള്‍ നടത്തുവാനും ഉദ്ദേശിക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

.