15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-06-15   Thursday

യൂത്ത് ലീഗ് പ്രവര്‍ത്തകനെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു

11 June 2015
ചാവക്കാട്: ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യവെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു. അഞ്ചങ്ങാടി പള്ളിപ്പറമ്പില്‍ മുസ്താഖി (24) നാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി ബന്ധുവീട്ടില്‍ പോയി മടങ്ങിവരുമ്പോള്‍ കോട്ടപ്പുറത്ത് വെച്ചാണ് മര്‍ദ്ദനമേറ്റത്.
അക്രമികള്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ചതിനെ തുടര്‍ന്ന് നെറ്റിയില്‍ പരിക്കേറ്റ മുസ്താഖ് ചാവക്കാട്ടെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്. എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് യൂത്ത് ലീഗ് ആരോപിച്ചു. കഴിഞ്ഞ ദിവസം കടപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എഫ്.ഐ.-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി. യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ എടയൂര്‍, സെക്രട്ടറി എ.എച്ച്. സൈനുല്‍ ആബിദ്, ഗഫൂര്‍ സി.എം., നിഷാദ് മാളിയേക്കല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
.