15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-06-2015 Thursday

പട്ടാപ്പകല്‍ വീടിന്റെ ഓടിളക്കി മോഷണം

Posted on: 11 June 2015
10-06-15 Chavakad Moshanam photos
ചാവക്കാട്: പാലയൂരില്‍ പട്ടാപ്പകല്‍ വീടിന്റെ ഓടിളക്കിമാറ്റി അകത്തു കടന്ന് മോഷണം. രണ്ടു മുറികളിലുണ്ടായിരുന്ന മൂന്ന് അലമാരകള്‍ കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണുകളും കാമറയുമടക്കമുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു.
അലമാരയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. അലമാരകളിലെ മുഴുവന്‍ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.
പാലയൂര്‍ സെന്ററില്‍ ചീരന്‍ സി.കെ. പോളിന്റെ വീട്ടിലാണ് ബുധനാഴ്ച പകല്‍ മോഷണം നടന്നത്. ചൊവ്വന്നൂരിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായ പോളും കോട്ടപ്പുറം വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ ഭാര്യയും കോളേജ് വിദ്യാര്‍ത്ഥിയായ മകളും രാവിലെ ഒന്‍പതിന് വീടുപൂട്ടി പോയാല്‍ വൈകീട്ടാണ് തിരിച്ചെത്തുന്നത്. ബുധനാഴ്ച വൈകീട്ട് ഭാര്യയും മകളും തിരച്ചെത്തി മുന്‍വശത്തെ വാതില്‍ തുറന്നപ്പോഴാണ് മോഷണവിവരമറിയുന്നത്.
അലമാരയില്‍ ചെപ്പില്‍ സൂക്ഷിച്ച ആയിരത്തോളം രൂപയും വിലകൂടിയ രണ്ട് മൊബൈല്‍ ഫോണുകളും കാമറയുമാണ് നഷ്ടപ്പെട്ടത്. റോഡരികിലുള്ള വീടിനടുത്ത് രണ്ടു കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും വീട്ടില്‍ കള്ളന്‍ കയറിയത് ആരുമറിഞ്ഞില്ല. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.