ചാവക്കാട്: എടക്കഴിയൂര്‍ പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ സി എച്ച് സെന്റര്‍ ഡയാലീസ് സെന്റര്‍
ആരംഭിക്കുമെന്ന് മണ്ഡലം ചെയര്മാന് ഹിമാമുദ്ധീന്‍ രംജുസേഠ് പറഞ്ഞു. പുന്നയൂര്‍ പഞ്ചായത്ത് സി
എച്ച് സെന്റര്‍ സംഘടിപ്പിച്ച കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൗജന്യമരുന്നുവിതരണത്തിന് മെഡിക്കല്‍ ഷോപ്പ് ആരംഭിക്കുമെന്നും സി എച്ച് സെന്റര്‍ പുന്നയൂര്‍
പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്റര്‍ വൈസ്
പ്രസിഡന്റ് കെ കെ ഹംസകുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് ആര് വി
അബ്ദുല്‍ റഹീം, ഉസ്മാന് എടയൂര്‍, സി അഷറഫ്, എന്‍ കെ മുഹമ്മദ്, അബൂബക്കര്‍ മുസ്ലിയാര്, എം പി
കുഞ്ഞിമുഹമ്മദ്, ജലീല്‍, കാര്യാടത്ത് കുഞ്ഞിമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. കമ്മിറ്റി
ഭാരവാഹികളായി മുസ്തഫ, തങ്ങള്‍(പ്രസിഡന്റ)്, എ മുഹമ്മദ്, സി.പി റഷീദ്, എസ്.കെ.ബാവ.
(വൈ:പ്രസിഡന്റ്മാര്‍) ്എം സി മുസ്തഫ,(ജന:സെക്രട്ടറി)സലീം)പള്ളത്ത്,
പി.എം.ഹംസകുട്ടി, സുല്‍ഫിക്കര്‍ എടക്കഴിയൂര്‍(ജോ:സെക്രട്ടറിമാര്‍), മുഹമ്മദ് നബ്ഹാനി (ട്രഷറര്‍)
എന്നിവരെ തെരഞ്ഞെടുത്തു.