banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

11-08-2014 Monday

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം - എസ് ടി യു

Posted on 11 August 2014
10-08-14 stuചാവക്കാട്: നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും വെള്ളക്കെട്ടുകള്‍ ഒഴിവാക്കണമെന്നും എസ് ടി യു  ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ചാവക്കാട് ഗ്രീന്‍ ഹൗസില്‍ നടന്ന യോഗം ജില്ലാ പ്രസിണ്ടന്റ് പി എ ഷാഹുല്‍ ഹമ്മീദ് ഉദ്ഘാടനം ചെയ്തു.  മണ്ഡലം ജന:സെക്രട്ടറി അലിക്കുട്ടി മണത്തല അധ്യക്ഷത വഹിച്ചു. മുസ്‌ലീംലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സി എച്ച്  സെന്റര്‍ ചെയര്‍മാന്‍ ഹിമാമുദ്ധീന്‍ റജജുസേഠ്, മുസ്‌ലീംലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹനീഫ് ചാവക്കാട്, ലത്തീഫ് പാലയൂര്‍, അഷ്‌ക്കര്‍ തിരുവത്ര, അക്ബര്‍ മണത്തല, കെ.കെ.ഇസ്മായില്‍, ഷംസുദ്ധീന്‍ ഹാജി, ഷാഫി തെക്കഞ്ചേരി, ഫൈസല്‍ കനാംപുള്ളി, റഹീം ചാവക്കാട്, ഷജീര്‍ പുന്ന, ജിബു വട്ടേക്കാട്, കരീം ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമ്മിറ്റി ഭാരവാഹികളായി സി ഹൈദര്‍(പ്രസിഡന്റ്), കെ.വി.ഷരീഫ്, കെ.വി.മനാഫ് (വൈ:പ്രസിഡന്റ്മാര്‍), എന്‍.കെ.മുഹമ്മദ്‌ (ജന:സെക്രട്ടറി), എന്‍ വി ഭാസ്‌ക്കരന്‍, എ എം സൈഫുദ്ധീന്‍ ‍(ജോ.സെക്രട്ടറിമാര്‍), എ.എസ്. റഷീദ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു. ഈ മാസം 28 ന് നടക്കുന്ന കളക്‌ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കുവാനും തീരുമാനിച്ചു..