banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-04-14 Saturday

Sun      Mon       Tue       Wed       Thu       Fri       Sat

ഗുരുവായൂരിലെ മണിക്കിണര്‍ ഏപ്രില്‍ 25 ന് വറ്റിക്കും

posted 12 April 2014
ഗുരുവായൂര്‍: ഗുരുവായൂരിലെ മണിക്കിണര്‍ ഏപ്രില്‍ 25 ന് വറ്റിക്കും. കഴിഞ്ഞ വര്‍ഷം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയതിരുന്നതിനെ തുടര്‍ന്ന് പൂര്‍ണമായി വൃത്തിയാക്കാനായിരുന്നില്ല. കിണറിലെ വെള്ളത്തിന് നിറവ്യത്യാസമുള്ളതിനാലാണ് കിണര്‍ വറ്റിക്കാന്‍ ഭരണ സമിതി തീരുമാനിച്ചത്. 1990 ലും കിണര്‍ വറ്റിച്ചുവെങ്കിലും ചെളി കോരി വൃത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. 85 ല്‍ നഷ്ടപ്പെട്ട തിരുവാഭരണങ്ങള്‍ മണിക്കിണറില്‍ ഉണ്ടാകാമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ചെളി നീക്കാന്‍ കഴിയാത്തതിനാല്‍ ഭക്തരുടെ ആകാംക്ഷ ഇപ്പോഴും നിലനില്‍ക്കുന്നു. കീഴ്ശാന്തി നമ്പൂതിരിമാര്‍ മാത്രമേ കിണറ്റിലിറങ്ങാന്‍ പാടുള്ളൂവെന്നതിനാല്‍ പുറമെനിന്ന് പണിക്കാര്‍ ഉണ്ടാകില്ല. ഉച്ചപൂജ നേരത്തെ നടത്തി ശ്രീലകവാതില്‍ അടച്ചുകഴിഞ്ഞാല്‍ പണി തുടങ്ങും. ഫയര്‍ഫോഴ്‌സ്, പോലീസ്, ആംബുലന്‍സ് സൗകര്യങ്ങള്‍ തയ്യറാക്കി നിര്‍ത്തും.