banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-08-14 Tuesday

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അമ്മയേയും മകനേയും കാവല്‍കാരന്‍ ആക്രമിച്ച സംഭവത്തില്‍ തെളിവെടുപ്പ്‌ തുടങ്ങി

posted on 12 August 2014
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍  ദര്‍ശനത്തിനെത്തിയ അമ്മയേയും മകനേയും ക്ഷേത്രം കാവല്‍കാരന്‍ ആക്രമിച്ച സംഭവത്തില്‍ കേസെടുക്കാതിരുന്ന ഗുരുവായൂര്‍ പൊലിസിനോട് വിശദീകരണം ചോദിച്ചതായി മനുഷ്യവകാശ കമ്മീഷന്‍ അന്വേഷണചുമതലയേല്‍പിച്ച ഐ ജി. എസ് ശ്രീജിത്ത് പറഞ്ഞു. സംഭവം സംമ്പന്ധിച്ച്  ഗുരുവായൂരില്‍ തെളിവെടുപ്പിനായി എത്തിയതായിരുന്നു ഐ ജി. ക്ഷേത്രത്തിലെ ക്ലോസ് സര്‍ക്യൂട്ട് ക്യാമറകള്‍ ശേഖരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സ്ത്രീക്കും യുവാവിനും മര്‍ദ്ദനങ്ങളേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞു. ഇത്തരം ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചപ്പോഴും കണ്ടിരിക്കേണ്ടതാണ്. അങ്ങിനെയെങ്കില്‍ പരാതിയില്ലെങ്കിലും പൊലിസ്  കേസെടുക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല ഇത്തരം മനുഷ്യാവകാശ ധ്വംസനം ക്ഷേത്രത്തിനുള്ളില്‍ ഉണ്ടാകുമ്പോള്‍ ഉടനടി പൊലിസ് അറിയേണ്ടതും നടപടിയെടുക്കേണ്ടതു മായിരുന്നു. സംഭവം നടന്ന് മാസങ്ങല്‍ക്ക് ശേഷം മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോഴാണ് ഉത്തരവാദപ്പെട്ടവര്‍ അറിഞ്ഞതെന്ന് പറയുന്നത് അംഗീകരിക്കനാകില്ല. ക്ഷേത്രത്തിനകത്തെ സുരക്ഷാവീഴ്ച്ചകള്‍ സംബന്ധിച്ചും ഭക്തരടക്കമുള്ളവര്‍ക്കെതിരായുണ്ടാകുന്ന അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ എന്തുസജ്ജീകരണമാണ് നടത്താനാകുകയെന്നും കമ്മീഷന്‍ പരിശോധിക്കും. വിശദീകരണത്തിന് പൊലിസ് എന്തുമറുപടിയാണ് തരുന്നതെന്നതിനെ ആശ്രയിച്ചാണ് കൂടുതല്‍ നടപടികളിലേക്ക് പോകുക. ദേവസ്വത്തിന്റെ അധികരാത്തിലുള്ള ക്യാമറയിലെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് എങ്ങിനെ ലഭിച്ചുവെന്നുള്ളതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 23-ന് ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ്  ദര്‍ശനത്തിനെത്തിയ അമ്മക്കും, മകനും ക്ഷേത്രം വാച്ച്മാന്‍ രാധാകൃഷണനില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റത്. ഗുരുവായൂര്‍ ദേവസ്വം ലേബര്‍ കോണ്‍ഗ്രസ്സ് എന്ന സംഘടനയുടെ ഔദ്യോഗിക ഭാരവാഹികൂടിയായ വാച്ച്മാന്‍ രാധാകൃഷ്ണന്‍, രണ്ടുവര്‍ഷം മുമ്പ് ക്ഷേത്രദര്‍ശനത്തിനെത്തിയ ബാലനെ പീഠിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷന്‍ നേരിട്ടയാളും കൂടിയായിരുന്നു. ദേവസ്വം സ്ഥാപിച്ചിട്ടുള്ള സി സി ടി വിക്യാമറയില്‍ അന്ന് പതിഞ്ഞദൃശ്യങ്ങള്‍ മെയ് 1നാണ് മാധ്യമങ്ങലിലൂടെ പുറത്തുവരുന്നത്.  അതിന് ശേഷം രണ്ടുജീവനക്കാരെ സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കനായിരുന്നു ദേവസ്വം ഭരണസമിതി ശ്രമിച്ചത്. പൊലിസും പരാതില്ലെന്ന് പറഞ്ഞ് കേസെടുക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമാകുകയും മനുഷ്യാകാശപ്രവര്‍ത്തകര്‍  കമ്മീഷന് പരാതിനല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.