15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-08-2015  Wednesday

ഹനീഫ വധം - നാലാം പ്രതി കോടതിയില്‍ കീഴടങ്ങി

Posted on  12-08 2015
11-08-15 afsalചാവക്കാട്‌ : ഹനീഫ വധക്കേസിലെ മൂന്നാം പ്രതി പുത്തന്‍ കടപ്പുറം സ്വദേശി കുന്നത്ത്‌ നൂറുദീന്‍ മകന്‍ അഫ്സല്‍ (30 )കോടതിയില്‍ കീഴടങ്ങി. ഇതോടെ ഹനീഫ വധവുമായി പിടിയിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതി ഷമീര്‍ കൊലപാതകം നടന്ന ദിവസം തന്നെ രാത്രിയില്‍ പോലീസില്‍ കീഴടങ്ങിയിരുന്നു.  പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന പേരില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത  തിരുവത്ര പുതുവീട്ടില്‍  ഷംസീര്‍ (20)നെയും ഒന്നാം പ്രതിയടക്കമുള്ള നാലുപേരെ രക്ഷപ്പെടുത്തി കൊണ്ടുപോയ പുതുമനശേരി സ്വദേശി അമ്പലത്ത് വീട്ടില്‍ പുളിക്കല്‍ റിന്‍ഷാദ് (26)നെയും കോടതി ജ്യാമത്തില്‍ വിട്ടു. കേസിലെ  രണ്ട്, മൂന്ന്, അഞ്ച്, ആറ് പ്രതികളേയും സഹായികളേയും പിടി കൂടാനുണ്ട്.