banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-09-2014 Friday

ഫിഷ്‌ലാന്റിംഗ്‌ സെന്ററിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ സ്‌തംഭിച്ച നിലയില്‍

posted on 12 September 2014
11-09-14 harbour
ചാവക്കാട്‌: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന മുനക്കകടവ്‌ ഫിഷ്‌ലാന്റിംഗ്‌ സെന്ററിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ സ്‌തംഭിച്ച നിലയില്‍. നൂറുകണക്കിനു ബോട്ടുകള്‍ എത്തി മത്സ്യവിപണനം നടത്തുന്ന ഫിഷ്‌ലാന്റിംഗ്‌ സെന്റര്‍ വികസിപ്പിക്കണമെന്ന ദീര്‍ഘനാളത്തെ മുറവിളിക്കൊടുവിലാണ്‌ ഒരുവര്‍ഷംമുമ്പ്‌ ഫിഷറീസ്‌ വകുപ്പ്‌ പദ്ധതി തയ്യാറാക്കി വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ടെന്‍ഡര്‍ നല്‍കിയത്‌. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കേണ്ട കരാറുകാരന്‍ ഇപ്പോള്‍ പണികള്‍ നിറുത്തി വച്ചിരിക്കുകയാണ്‌. ഫിഷ്‌ലാന്റിംഗ്‌ സെന്ററിന്റെ വികസനത്തിന്‌ സ്വകാര്യ വ്യക്‌തി സൗജന്യമായി നല്‍കിയ സ്‌ഥലംകൂടി ഉള്‍പ്പെടുത്തിയാണ്‌ പദ്ധതി തയ്യാറാക്കിയത്‌. ബോട്ടുകള്‍ വന്നു നിന്ന്‌ മത്സ്യംഇറക്കുന്നതിന്‌ ജെട്ടിയുടെ നീളം വര്‍ധിപ്പിക്കാനാണ്‌ സ്വകാര്യവ്യക്‌തി സ്‌ഥലം നല്‍കിയത്‌. വികസനപ്രവര്‍ത്തനങ്ങള്‍ സ്‌തംഭിച്ചതോടെ മത്സ്യവുമായി വരുന്ന ബോട്ടുകള്‍ പുഴയോരത്തെ തെങ്ങുകളിലാണ്‌ ഇപ്പോള്‍ കെട്ടിയിടുന്നത്‌. കരാറുകാരന്റെ അനാസ്‌ഥക്കെതിരേ സമരരംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ്‌ മത്സ്യ തൊഴിലാളികളും ബോട്ടുടമകളും.