banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

12-09--2014 Friday

എടക്കഴിയൂരില്‍ വ്യാപക മോഷണശ്രമം

posted on 12 September 2014
ചാവക്കാട് : എടക്കഴിയൂരില്‍ വീട്ടില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷണംപോയി. സമീപത്തെ മറ്റൊരു വീട്ടില്‍ മോഷണശ്രമവുമുണ്ടായി. എടക്കഴിയൂര്‍ ഹൈസ്‌കൂളിനു സമീപം വാലിയില്‍ അലിക്കുട്ടിയുടെ വീട്ടില്‍നിന്നുമാണ് ഫോണ്‍ കാണാതായത്. 6000, 2000 രൂപ വിലവരുന്ന ഫോണുകള്‍ ജനല്‍വഴിയാണ് മോഷ്ടിച്ചിരിക്കുന്നത്. രണ്ട് ഫോണുകളും ജനലിനു സമീപത്താണ്‌ െവച്ചിരിക്കുന്നത്. മുറിയില്‍ തുറന്നുകിടന്നിരുന്ന മറ്റൊരു ജനല്‍ വഴി വടി കടത്തി ഫോണിരുന്ന ജനല്‍ തുറന്നായിരുന്നു മോഷണം. പുലര്‍ച്ചെ മൂന്നിന് അലാറാം അടിക്കാത്ത കാരണമറിയാന്‍ നോക്കിയപ്പോഴാണ് ജനല്‍ തുറന്നുക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ പുതുവീട്ടില്‍ ഷംസുദ്ദീന്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. ചാവക്കാട് പൊലീസ് അന്വേഷണം നടത്തിവരുന്നു. ഈ മേഖലയില്‍ വീടുകളിലേക്കു കല്ലെറിയലും എത്തിനോട്ടവും വ്യാപകമാണെന്നും പരാതിയുണ്ട്