വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്തു
Posted on 12 September 2014
ചാവക്കാട്: കടപ്പുറം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തൊട്ടാപ്പ് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക്
പച്ചക്കറിവിത്ത് വിതരണം ചെയ്തു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സി മുഷ്താഖലി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് കെ
വല്‍സല പച്ചക്കറി കൃഷിയെകുറിച്ച് ക്ലാസ്സെടുത്തു. കൃഷി അസിസ്റ്റന്റ് പി എസ് അരുണ, രജിത സുബീഷ്, സുമിത മനോജ്, സിനി
ദിനേശ് എന്നിവര്‍ സംസാരിച്ചു.