posted on 12 September 2014 ചാവക്കാട് : ചാവക്കാട്
താലൂക്കാസ്പത്രിയിലെത്തുന്ന രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍പോലും
അറിയാതെ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജിലേക്ക്
പറഞ്ഞയയ്ക്കുന്നതായി ആക്ഷേപം. തീരദേശമേഖലയിലെ നിര്‍ധനരായ രോഗികളാണ് ഇവിടെ
ചികിത്സ തേടി എത്തുന്നത്. ആംബുലന്‍സോ സ്വകാര്യ വാഹനങ്ങളോ വിളിക്കാന്‍
സാമ്പത്തികമായി സൗകര്യമില്ലാത്തവരാണ് ഇവര്‍. ചെവിയില്‍ പഴുപ്പ്
കണ്ടതിനെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ശാരീരികവെല്ലുവിളി നേരിടുന്ന
രോഗിയോടാണ് രാത്രി ഏഴിന് മെഡിക്കല്‍ കോളേജിലേക്ക് ചികിത്സ തേടി പോകാന്‍
നിര്‍ബന്ധിച്ചത്. ഇ.എന്‍.ടി. സ്‌പെഷലിസ്റ്റായ ഡോ. ഹസീനയുടെ പേഷ്യന്റായിരുന്നു ഇവര്‍.
ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഇവരറിയാതെയാണ് മറ്റൊരു ഡോക്ടര്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതത്ര.
അണ്ടത്തോട് സ്വദേശിനിയായ ഷബീന (23)ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. ഡോ. ഹസീനയില്‍
വിശ്വാസമുള്ള ഷബീനയും കുടുംബവും ഡോക്ടറുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന്
മെഡിക്കല്‍ കോളജിലേക്ക് രോഗിയെ പറഞ്ഞയയ്ക്കാനുള്ള ശ്രമം ഒഴിവാക്കി
ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു.. |