banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-04-2014 Sunday

Sun      Mon       Tue       Wed       Thu       Fri       Sat

തിരുവത്രയില്‍ വീണ്ടും സി പി എം കോണ്ഗ്രസ് സംഘട്ടനം  - സി പി എം നേതാവുള്‍പ്പെടെ ആറുപേര്‍ക്ക്‌ പരിക്ക്

posted on 13 April 2014
13-04-14 p k radhakrushnanചാവക്കാട്‌: തിരുവത്രയില്‍ സി പി എം കോണ്ഗ്രസ് സംഘട്ടനം വീണ്ടും.  പോലീസ്‌ ലാത്തിവീശി. സി പി എം നേതാവുള്‍പ്പെടെ ആറുപേര്‍ക്ക്‌ പരിക്ക്. ഏറുകൊണ്ട് തലക്ക് ഗുരുതരമായി പരിക്കേറ്റ പി കെ രാധാകൃഷ്ണനെ (46)താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഫ്ലെക്സ്‌ ബോര്‍ഡ്‌ സ്ഥാപിക്കുന്നതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്  തിരുവത്ര പുത്തന്‍കടപ്പുറത്ത്‌ സി പി എം കോണ്ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. ബോര്‍ഡ്‌ സ്ഥാപിക്കുന്നതിനിടെ മര്‍ദനത്തിരയായ തിരുവത്ര പുത്തന്‍ കടപ്പുറം സി പി എം ബ്രാഞ്ച് സെക്രട്ടറി പുതുവീട്ടില്‍ സെയ്തുമുഹമ്മദ്(37), കോണ്ഗ്രസ് പ്രവര്‍ത്തകനായ തിരുവത്ര ഇ എം എസ് നഗര്‍ അരയച്ചന്‍ വേലായുധന്‍ മകന്‍ വിബിന്‍ (26)എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . വീടിനു നേരെയുണ്ടായ കല്ലേറിലും അക്രമത്തിലുമാണ് വിബിന് പരിക്കേറ്റത്‌.  അക്രമത്തില്‍ പ്രതിഷേധിച്ച് ഇരുകൂട്ടരും ഞായറാഴ്ച വൈകുന്നേരം  പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. തിരുവത്രയില്‍ നിന്നും പ്രകടനമായി  കോട്ടപ്പുറം ബീച്ച് സെന്ററില്‍ എത്തിയ കോണ്ഗ്രസ് പ്രവര്‍ത്തകര്‍  സമാപന യോഗം നടത്തുതിനിടെ കോട്ടപ്പുറത്ത്‌ നിന്നും പ്രകടനമായെത്തിയ സി പി എം പ്രവര്‍ത്തകരുമായി ഉന്തും തള്ളും നടക്കുകയായിരുന്നു. പിന്നീട് നടന്ന കല്ലേറില്‍ സി പി എം നേതാവും കര്‍ഷകസംഘം ചാവക്കാട്‌ മുന്‍സിപ്പല്‍ വെസ്റ്റ്‌ ഏരിയാ സെക്രട്ടറിയുമായ പി കെ രാധാകൃഷ്ണന് തലക്ക് പരിക്കേറ്റത്‌.   തുടര്‍ന്ന് പോലീസ്‌ ലാത്തിവീശി പ്രകടനക്കാരെ ഓടിക്കുകയായിരുന്നു. പരിക്കേറ്റ രാധാകൃഷ്ണനെ പോലീസ് ജീപ്പില്‍ ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ രണ്ടുഭാഗങ്ങളിലായി മുറിവുണ്ട്. നാല് സ്റ്റിച്ച് വേണ്ടിവന്നതായി ഡോക്ടര്‍ പറഞ്ഞു. പോലീസ്‌ ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ ആലിംപിരി ഉണ്ണികൃഷ്ണന്‍(46), അണ്ടത്തോട് വീട്ടില്‍ ഇര്‍ഫാന്‍(23), തൊണ്ടാംപിരി അന്‍സാര്‍ (22), ഫയാസ്‌ (20), യാസിര്‍(21)  എന്നിവര്‍ക്ക്‌ ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.

യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക് ആശുപത്രിയില്‍ സി പി എം മര്‍ദനം

ചാവക്കാട്‌: പോലീസ്‌ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ്‌ ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സക്ക് ക്കെത്തിയ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചതായി ആരോപണം . മര്‍ദനത്തില്‍ പരിക്കേറ്റ ഫയാസ്‌ (20), യാസിര്‍(21) എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

13-04-14 yc prakadanam
13-04-14 ldf prakadanam

<< യു ഡി എഫ് പ്രതിഷേധ പ്രകടനം

<< എല്‍ ഡി എഫ് പ്രതിഷേധ പ്രകടനം