banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-08--2014 Wednesday

ബാച്ച് ചാവക്കാടിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം തുടക്കമാകും

Posted on: 13 August 2014
ചാവക്കാട് : യുഎഇ ജോലിയെടുക്കുന്ന ചാവക്കാട് സ്വദേശികളുടെ സംഘടനയായ  ബാച്ച് ചാവക്കാടിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം തുടക്കമാകുമെന്ന്  ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ യുഎഇ യില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മയാണ് ബാച്ച് ചാവക്കാട്. ഭവനരഹിതര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുക. ഭൂമി വാങ്ങിക്കാനുള്ള  ധന സഹായം, ക്യാന്‍സര്‍, വ്യക്കരോഗികള്‍ക്കുള്ള ചികിത്‌സാ സഹായങ്ങള്‍, മറ്റുരോഗികള്‍ക്കുള്ള മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ചെയ്തുവരുന്നത്. വിദ്യാഭ്യാസരംഗത്ത്  മികച്ച നിലവാരം പുലര്‍ത്തുന്ന പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ പുരസ്‌കാരങ്ങളും നല്‍കിവരുന്നു.
സെക്രട്ടറി ബഷീര്‍ കുറുപ്പത്ത്.  ഭാരവാഹികളായ രാജേഷ് രവീന്ദ്രന്‍, ജലീല്‍ കാര്യാടത്ത്, കെ എം അഷറഫ്, ഫൈസല്‍ തഹാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.