Posted on: 13 August 2014 ഗുരുവായൂര്‍: ഇരിങ്ങപ്പുറം പാടത്ത് മധ്യവസ്കനെ മരിച്ചനിലയില്‍
കണ്ടെത്തി. ഇരിങ്ങപ്പുറം തൈവളപ്പില്‍ ഉണ്ണികൃഷ്ണന്(ഉണ്ണി-50)നെയാണ്
ഇരിങ്ങപ്പുറം നാഷ്ണല്‍ വാള്‍പുട്ടി കമ്പനിക്ക് പരിസരത്തുള്ള പാടത്തെ
വെള്ളത്തില്‍ മരിച്ചനിലയില്‍ ചൊവ്വാഴ്ച്ച രാവിലെ ആറോടെ
കണ്ടെത്തിയത്. ഹെഡ് ലോഡ് ആന്റ് ജെനറല്‍ വര്‍ക്കേഴ്സ് യൂണിയന്
(സി ഐ ടി യു) കോട്ടപ്പടി യൂണിറ്റിലെ തൊഴിലാളിയായ ഉണ്ണി തിങ്കളാഴ്ച്ച
അവധിയിലായായിരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചോടെ
വീട്ടുല്നിന്നും കോട്ടപ്പടിയിലേക്കെന്ന് പറഞ്ഞിറങ്ങിയ ശേഷം
തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുക്കാര് അന്വേഷിച്ചുവെങ്കിലും
കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച്ച നാട്ടുക്കാരാണ് പാടത്ത് മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്.
പൊസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച്ച രാവിലെ പത്തിന് ഗുരുവായൂര്‍ നഗരസഭാ വാതക
ശ്മശാനത്തില്‍ സംസ്കാരിക്കും. ഭാര്യ: ജയ. മക്കള്‍: അശ്വതി, അരുണ്‍(ബാംഗ്ലൂര്‍). മരുമകന്:വിഷ്ണു..
|