banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-08-2014 Wednesday

മലേറിയ - ഗുരുവായൂരില്‍ ആരോഗ്യവകുപ്പധികൃതര്‍ പരിശോധന നടത്തി

Posted on: 13 August 2014
ഗുരുവായൂര്‍: മലേറിയ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ മുല്ലത്തറ ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പധികൃതര്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം മലമ്പനി കണ്ടെത്തിയ മുല്ലത്തറ ക്ഷേത്ര പരിസരത്തുള്ള കെട്ടിടനിര്‍മ്മാണ സ്ഥലത്ത്‌ ജില്ലാ മലേറിയ ഓഫീസര്‍ എം എസ് ശശിയുടെ നേതൃത്വത്തിലഉള്ള  എന്റമോളജി സംഘമാണ്  പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചത്. ഈ മേഖലയില്‍നിന്നും അനോഫലിസ് കൊതുകുകളുടെ ഉറവിടം (ലാര്‍വ്വ)കണ്ടെത്തി. ഇിവിടെ ഉയര്‍ന്ന സാന്ദ്രതയില്‍ അനോഫലിസ്  കൊതുകുകളുടെ ലാര്‍വ്വകളുള്ളതായി വിദഗ്ദസംഘം പറഞ്ഞു. മേഖലയില്‍ കൂടുതല്‍ മലേറിയയുടെ വ്യാപനമുണ്ടൊ എന്ന് പരിശോധിക്കുന്നതിന് 180 പേരുടെ രക്തം പരിശോധനക്കായി ശേഖരിച്ചതായി അധികൃതര്‍ അറിയിച്ചു. ഗുരുവായൂര്‍ ഹെല്‍ത്ത് സൂപ്രവൈസര്‍ കെ എസ് ലക്ഷ്മണന്‍, കടപ്പുറം ഹെല്‍ത്ത് സൂപ്രവൈസര്‍ സി ജെ സ്റ്റാന്‍ലി എന്നിവരും സംഘത്തിലുണ്ടായിരുന്നു. .