banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-08-14 Wednesday

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ കോണ്ഗ്രസ് അധികാരത്തിലേക്ക്
39 വര്‍ഷങ്ങള്‍ക്കുശേഷം എല്‍.ഡി.എഫിന് ഭരണം നഷ്ട്ടമാകുന്നു

posted on: 13 August 2014
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ചെറായി മൂന്നാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചരിത്ര വിജയം. സി.പി.എമ്മിന്‍റെ കുത്തക സീറ്റായ ചെറായില്‍ 8 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി പ്രിയ ഗോപിനാഥ് ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 83 വോട്ട് നേടിയ എസ്.ഡി.പി.ഐയുടെ പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതാണ് സി.പി.എം. സ്ഥാനാര്‍ത്ഥിയുടെ പരാജയ കാരണമായി  വിലയിരുത്തല്‍. തോല്‍വിയോടെ എല്‍.ഡി.എഫിന് 39 വര്‍ഷങ്ങള്‍ക്കുശേഷം പഞ്ചായത്ത് ഭരണവും നഷ്ട്ടമായേക്കും.
പ്രിയ ഗോപിനാഥിനു 517 വോട്ടും സി.പി.എമ്മിലെ ദീപ ശിവദാസിന് 509 വോട്ടും ബി.ജെ.പി. സ്ഥാനാര്‍ത്ഥി രത്നാവദിക്ക് 61 വോട്ടും ലഭിച്ചു. വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള പോളിംഗ് ആയതിനാല്‍ രാവിലെ 8.30 ഓടെ തന്നെ പ്രഖ്യാപനം നടന്നു.
സി.പി.എം. മെമ്പറായിരുന്ന കെ. ദിവ്യ സര്‍ക്കാര്‍ ജോലി ലഭിച്ച് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എട്ട് സീറ്റ് ഉണ്ടായിരുന്ന എല്‍.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. യു.ഡി .എഫിന് 8 സീറ്റ് ആയതോടെ ഭരണത്തിന് അവകാശവാദം ഉന്നയിക്കും. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ പത്തൊമ്പതത് അംഗങ്ങളുള്ള പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ യു.ഡി.എഫ്. 8, എല്‍.ഡി.എഫ് 7, ബി.ജെ.പി 4 എന്നിങ്ങനെയാണ് കക്ഷിനില. ഭൂരിപക്ഷം നഷ്ട്ടപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്‌ ഫാത്തിമ ലീനസ് രാജിവെച്ച് ജനാധിപത്യ മാന്യത കാണിക്കണമെന്ന് ഡി.സി .സി മെമ്പര്‍ അമ്പാടി ധര്‍മ്മപാലന്‍ ആവശ്യപ്പെട്ടു. ഫലപ്രഖ്യാപനത്തോടെ നടന്ന യു.ഡി.എഫ്. ആഹ്ലാദ പ്രകടനത്തിന് നേതാക്കളായ എ.വൈ.കുഞ്ഞുമൊയ്തു, പി.ഗോപാലന്‍, അഷ്‌റഫ്‌ ചാലില്‍, ടി.കെ.സക്കരിയ എന്നിവര്‍ നേതൃത്വം നല്‍കി.