banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-09-2014 Saturday

കുടിവെള്ളമെത്തിക്കാത്തതില്‍ പ്രതിഷേധിച്ച് എക്‌സി. എന്‍ജിനീയറെ ഘരാവൊ ചെയ്തു

Posted on 13 September 2014
ഗുരുവായൂര്‍: അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ആറ് മാസത്തോളമായി ചക്കംകണ്ടം മേഖലിയില്‍ കുടിവെള്ളമെത്തിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍  ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍  വാട്ടര്‍ അതോറിട്ടി എക്‌സി. എന്‍ജിനീയറെ ഘരാവൊ ചെയ്തു. നഗരസഭയിലെ 11, 12, 21 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ എ എം ഷഫീര്‍, മുനീറ അഷ്‌റഫ്, ലതാ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ എക്‌സി. എന്‍ജിനീയര്‍ ടി എസ് മണിയെ ഉപരോധിച്ചത്. സംഭവമറിഞ്ഞ് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസന്‍,  സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ എ ജേക്കബ്, ജോളി ബേബി കൗണ്‍സിലര്‍ പി എസ് ജയന്‍,  എന്നിവരും സ്ഥലത്തെത്തി. ശനിയാഴ്ച തന്നെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാമെന്ന് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയെങ്കിലും നാട്ടുകാര്‍ വിശ്വസത്തിലെടുത്തില്ല തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ രണ്ട് ദിവസം കൂടി വാട്ടര്‍ അതോറിററി അധികൃതര്‍ക്ക് നീട്ടി നല്‍കി. ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപണികളുണ്ടെങ്കില്‍ അതും തീര്‍ത്ത് തിങ്കളാഴ്ചക്കുള്ളില്‍ സമ്പൂര്‍ണ്ണമായ കുടിവെള്ള വിതരണം നടത്തിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരത്തിന് നേതത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.