banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

13-09-2014 Saturday

ഗവ.എല്‍പി സ്‌കൂള്‍ കെട്ടിടം പൊളിക്കാനുള്ള ഉടമയുടെ ശ്രമം പഞ്ചായത്ത് തടഞ്ഞു

Posted on  13 September 2014
12-09-14 pkm schoolപുന്നയൂര്‍ക്കുളം: ഗവ.എല്‍പി സ്‌കൂള്‍ കെട്ടിടം പൊളിക്കാനുള്ള ഉടമയുടെ ശ്രമം പഞ്ചായത്ത് തടഞ്ഞു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാനായി ഉടമ ശ്രമമാരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് സെക്രട്ടറി  കെ തങ്കമണി കെട്ടിട ഉടമക്കെതിരെ വടക്കേകാട് പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ് ഉടമകളായ സഹോദരങ്ങള്‍ ഓഫീസിലെത്തി ബഹളം വെക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പറമ്പിലുള്ള ഭാഗത്തെ കെട്ടിടം മാത്രം പൊളിച്ചെന്നാണ് സ്ഥലമുടമകളുടെ വാദം. പുന്നയൂര്‍ക്കുളം സ്വദേശികളായ സഹോദരങ്ങളുടെ 30 സെന്റോളം സ്ഥലത്തെ വാടകകെട്ടിടത്തിലാണ് 90 വര്‍ഷത്തോളമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 10 സെന്റ് ഭൂമിയും അതിലുള്ള കെട്ടിടവും പഞ്ചായത്ത് അടുത്തിടെ 15 ലക്ഷം നല്‍കി വിലക്ക് വാങ്ങിയിരുന്നു.
കെട്ടിടം പുതുക്കിപണിയാന്‍ അഞ്ച് ലക്ഷം നീക്കിവെച്ചിട്ടുണ്ടെന്നും അതുവരെ സ്‌കൂള്‍ പൊളിക്കരുതെന്നും ഉടമയോട് ആവശ്യപ്പെട്ടിരുന്നതായി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇത് ലംഘിച്ച് കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭത്തില്‍ തന്നെ കെട്ടിടത്തിന്റെ ഓഫീസ് മുറി ഉള്‍പ്പെടെയുള്ള പകുതി ഭാഗം പൊളിച്ചു. മഴവെള്ളം ക്ലാസ് മുറികളിലേക്ക് ഒഴുകിയതിനെ തുടര്‍ന്ന് ഇവിടം പഞ്ചായത്ത് അടച്ചുകെട്ടുകയായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ ഉടമ പണിക്കാരുമായി എത്തി ബാക്കി ഭാഗത്തെ ഓട് മാറ്റി സ്‌കൂള്‍ കെട്ടിടം പൊളിക്കാന്‍ തുടങ്ങുകയായിരുന്നുവത്രെ. പഞ്ചായത്ത് ഇടപെട്ടതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്. ഓഫിസും ക്ലാസ് മുറിയും ഉള്ള ഭാഗത്തെ ഓടാണ് ഇറക്കിയിട്ടുള്ളത്. മഴ പെയ്താല്‍ സ്‌കൂളിനകത്തേക്ക് വെള്ളം കയറും. വര്‍ഷങ്ങളായി അറ്റകുറ്റപണി നടത്താത്തതിനാല്‍ കെട്ടിടം അപകടാവസ്ഥയിലാണ്. .