banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

14-08-14 Thursday

വൃദ്ധയുടെ മാല കവര്‍ന്ന തമിഴ് യുവതികള്‍ അറസറ്റില്‍

Posted on: 14 August 2014
13-8-14 theft gvr arestഗുരുവായൂര്‍ : വൃദ്ധയുടെ മാല കവര്‍ന്ന തമിഴ് യുവതികള്‍ അറസറ്റില്‍. പഴനി അടിവാരം സ്വദേശിനി അയ്യമ്മ(28), സഹോദരി, സങ്കരമ്മ(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശമംഗലം ചൊവ്വന്നൂര്‍ ബാലകൃഷ്ണന്റെ ഭാര്യ കല്ല്യാണിയമ്മയുടെ ഒരു പവന്റെ മാലയാണ് കവര്‍ന്നത്. ഇവര്‍ മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക് വരികയായിരുന്നു. ബസ്സില്‍ നിന്ന് ഇറങ്ങിയ സമയത്താണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍  ബസ്സ് ജീവനക്കാരെ വിവരമറിയിച്ചു. ജീവനക്കാര്‍ യാത്രക്കാരെ പരിശോധിക്കാന്‍ തയ്യാറാവുന്നതിനിടെ തമിഴ് യുവതികള്‍ ബസ്സില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. ബസ് ജീവനക്കാര്‍ ഇവരെ പിന്തുടരുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തെക്കേനടയിലെ മഹാരാജ ജംഗ്ഷനില്‍ വെച്ച് പോലീസ് ഇവരെ പിടികൂടി പരിശോധിച്ചതോടെ ബാഗില്‍ നിന്ന് മാല കണ്ടെടുത്തു.
.