15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

14-10--2015 Wednesday

യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍

Posted on: 14 October 2015
10-10-15 VISHAKപുന്നയൂര്‍ക്കുളം: വടക്കേകാട്ട് യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍. കൂട്ടുകാരന്റെ വെളിപ്പെടുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം വേണമെന്ന ആവശ്യവുമായി വീട്ടുകാര്‍ രംഗത്തെത്തിയത്. വൈലത്തൂര്‍ വീട്ടില്‍ വിജയന്‍റെ മകന്‍ വൈശാഖിനെയാണ് (22) വെള്ളിയാഴ്ച ഉച്ചയ്ക്ക് കെ.പി. നമ്പൂതിരീസ് ബസ് സ്റ്റോപ്പിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണു കാണാതായത്. വൈശാഖിനു ലഹരിവില്‍പന സംഘവുമായി അടുപ്പമുണ്ടായിരുന്നെന്നും ഈയിടെയായി ഇവരുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണു പറയുന്നത്. ആഴ്ചകള്‍ക്കു മുന്‍പു വൈശാഖിന്‍റെ ബൈക്ക് സംഘം പിടിച്ചുവച്ചിരുന്നുവത്രെ. ബൈക്ക് അപകടത്തില്‍പ്പെട്ടതാണെന്നായിരുന്നു വീട്ടില്‍ പറഞ്ഞത്.
കുറച്ചു ദിവസത്തിനുശേഷം വണ്ടി കൊണ്ടുവന്നു. വില്‍പന സംഘം ഏല്‍പ്പിച്ച ലഹരിവസ്തു വൈശാഖിന്റെ പക്കല്‍നിന്നു നഷ്ടപ്പെട്ടുവെന്നും ഇതിന്റെ നഷ്ടം ഈടാക്കാന്‍ വേണ്ടിയാണു ബൈക്ക് പിടിച്ചുവച്ചതെന്നുമാണു പറയപ്പെടുന്നത്. നാട്ടില്‍ കാര്യമായ സൗഹൃദമില്ലാത്ത വൈശാഖിനു പുറത്ത് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഇവരുമായുള്ള കൂട്ടുകെട്ടാണു മരണത്തിലേക്കു വഴിവച്ചതെന്നാണു വീട്ടുകാര്‍ വിശ്വസിക്കുന്നത്. വൈശാഖിന്‍റെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. പോക്കറ്റില്‍നിന്നു ലഭിച്ച തുണ്ടുപേപ്പറില്‍ എഴുതിയിരുന്ന നമ്പറിലും മൊബൈല്‍ ഫോണിലും അന്വേഷണം നടത്തണമെന്നു വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നീന്തല്‍ അറിയാമായിരുന്ന വൈശാഖ് വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണ്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയുമായി വൈശാഖിന്റെ വിവാഹം ഉറപ്പിച്ചിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്നു വടക്കേകാട് എസ്ഐ ടി.എസ്. റനീഷ് പറഞ്ഞു.
.