banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-04-14 Tuesday

Sun      Mon       Tue       Wed       Thu       Fri       Sat

കസ്റ്റഡി മര്‍ദനം - ഗുരുവായൂര്‍ സി ഐ ക്കെതിരെ പരാതി

15 April 2014
14-04-14 GVR-NEWS-APRIL-14-SUMODHഗുരുവായൂര്‍: പൊലിസ് നിര്‍ദേശപ്രകാരം സ്റ്റേഷനിലെത്തിയ സിപിഐ എം പ്രവര്‍ത്തകനായ യുവാവിന് ഗുരുവായൂര്‍ സര്‍ക്കിള്‍ ഇസ്‌പെക്ടര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. പോലീസിനെതിരെ കേസുനല്‍കുമെന്നായതോടെ ജാമ്യമില്ലാ വകുപ്പിട്ട് കള്ളക്കേസുടുക്കുകയും ചെയ്തതായി പറയുന്നു. കോടതി ജാമ്യമനുവദിച്ച യുവാവ് കുന്നംകുളം താലൂക്കാശുപത്രിയില്‍ ചികിത്സതേടി‍.
ഗുരുവായൂര്‍ പൊലിസിസ്റ്റേഷനിലെത്തിയ ഇരിങ്ങപ്പുറം കൃഷ്ണപ്പിള്ള നഗര്‍ കൂളിയാട്ട് പുഷ്പാകരന്റെ മകന്‍   സുമോദാ(അഞ്ചു -29)ണ് ഗുരുവായൂര്‍ സി ഐ കെ സുദര്‍ശ്ശന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി മനുഷ്യാവകാശകമ്മിഷനും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതിനല്‍കിയിട്ടുള്ളത്.
ഞായറാഴ്ച്ച പകല്‍ പതിനൊന്നോടെ സുമോദിന്റെ അയല്‍വാസിയുടെ വീട്ടിലെത്തിയ ജനമൈത്രി പൊലിസ് ബീറ്റ് ഓഫീസറും ഗുരുവായൂര്‍  സ്റ്റേഷനിലെ പൊലിസുകാരനുമായ ശിവരാജ്  സുമോദിനോട് തട്ടികയറിയിരുന്നു. സ്വന്തം വീട്ടുമറ്റത്ത് പരിസരത്തെ കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന സുമോദിനോട് കളിക്കാന്‍ പാടില്ലെന്നും മറ്റും പറഞ്ഞ് കയര്‍ത്തു. എന്നാല്‍ തന്റെ വീട്ടുമുറ്റത്താണ് താന്‍ കളിക്കുന്നതെന്നും സുമോദ് മറുപടിപറഞ്ഞതിനെ തുടര്‍ന്ന് പൊലിസ്സുകാരന്‍ തിരികെ പോയി. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തിരികെയെത്തി   പകല്‍ രണ്ടിന് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെടുകയായിരുന്നു.  രണ്ടോടെ അയല്‍വാസിയായ അധ്യാപകന്‍ അഷറഫിനോടൊപ്പം സ്റ്റേഷനിലെത്തിയ  യുവാവിനെ സ്വയം പരിചയപ്പെടുത്തിയ ഉടനെ സി ഐ മര്‍ദ്ദിക്കാനാരംഭിക്കുകയായിരുന്നെന്ന് പറയുന്നു. കുനിച്ച് നിര്‍ത്തി മുതുകിലും കഴുത്തിലും മര്‍ദ്ദിച്ചശേഷം തൊഴിച്ചതായും പരാതിയില്‍ പറയുന്നു.
ജനമൈത്രി പോലിസിന്റെ  അന്തസ്സ് തകര്‍ക്കുന്ന പൊലിസ് നടപടിയില്‍ സിപിഐ എം പൂക്കോട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. ഗുരുവായൂര്‍ സ്റ്റേഷനിലെത്തിയ യുവാവിനെ അകാരണമായി  മര്‍ദ്ദിച്ച ഗുരുവായൂര്‍ സി ഐക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പൂക്കോട് ലോക്കല്‍ സെക്രട്ടറി എം സുകുമാരന്‍  ആവശ്യപ്പെട്ടു.