banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-08-2014 Friday

കെ കെ വത്സരാജിന് ഞായറാഴ്ച ഗുരുവായൂരില്‍ പൗരസ്വീകരണം

posted on 15 August 2014
ഗുരുവായൂര്‍: സിപിഐ ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കെ കെ വത്സരാജിന് ഞായറാഴ്ച ഗുരുവായൂരില്‍ പൗരസ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പകല്‍  നാലിന് രുഗ്മിണി റിജന്‍സിയില്‍  സി എന്‍ ജയദേവന്‍ എം പി ഉല്‍ഘാടനം ചെയ്യും.  കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി വി ബലറാം, ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍, ഗീതാ ഗോപി എംഎല്‍എ, മുന്‍ എംഎല്‍എ പി ടി കുഞ്ഞുമുഹമ്മദ്, സിപിഎം ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് റഷീദ്, ബിജെപി സംസ്ഥാന കമ്മറ്റി അംഗം ദയാനന്ദന്‍ മാമ്പുള്ളി, എന്‍സിപി നേതാവ് അഡ്വ. കെ വി മോഹനകൃഷ്ണന്‍, ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി സുരേഷ് വാര്യര്‍, കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി സെയ്താലിക്കുട്ടി, ആര്‍ വി അബ്ദുള്‍ മജീദ് (സിഎംപി), ആര്‍ എച്ച് അബ്ദുള്‍ സലീം (കേരളാ കോണ്‍ഗ്രസ്സ്), സൈമണ്‍ മാസ്റ്റര്‍ (സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), സി ഗംഗാധരന്‍ എന്നിവര്‍ പങ്കെടുക്കുമെന്നും  സംഘാടക സമിതി ചെയര്‍മാന്‍ ടി ടി ശിവദാസന്‍, കണ്‍വീനര്‍ സി ഗംഗാധരന്‍, ജി കെ പ്രകാശന്‍, ടി എന്‍ മുരളി, രവി ചങ്കത്ത് എന്നിവര്‍  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു