posted on 15 August 2014 പുന്നയൂർക്കുളം: കാപ്പിരിക്കാട് ബീച്ചിൽ ഭാര്യയുടെ മുന്നില്‍ ഭര്‍ത്താവ്
കടലില്‍ ചാടി. ഗുരുവായൂർ കോട്ടപ്പടി സ്വദേശി കുന്നേക്കാട് പറമ്പിൽ സുനിൽ (32) ആണ്
കടലിൽ ചാടി കാണാതായത്. വ്യാഴാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. ഭാര്യ മലപ്പുറം
അയിരൂർ സ്വദേശിനി ഷീബയും ഒരു വയസുള്ള മകളുമായി കടൽ കാണാനെത്തിയതായിരുന്നു
സുനില്‍. പൊന്നാനി കണ്ടുബസാറിലാണ് താമസം. കാപ്പിരിക്കാട് ബീച്ചിലാണ് ഇയാള്‍
ചാടിയത്. ഭാര്യയുടെ ബഹളം കേട്ടെത്തിയ നാട്ടുകാരില്‍ ചിലര്‍ രക്ഷപ്പെടുത്താന്‍
ശ്രമിച്ചതോടെ ഇയാള്‍ കടലില്‍ കൂടുതല്‍ അകലേക്ക് നീന്തിപ്പോയതായി പറയുന്നു.
പെരിയമ്പലം ബീച്ച് വരെയെത്തിയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു.
വടക്കേക്കാട് പോലീസ്, പെരുബടപ്പ് പോലീസ്, പെരിയമ്പലം ബീച്ച് സംരക്ഷണ സമിതി
എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നുണ്ട്. |