banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-10-14  Wednesday

ബൈക്ക്‌ തടഞ്ഞു നിര്‍ത്തി ആക്രമം : ഒരാള്‍ കൂടി അറസ്റ്റില്‍

Posted on 15 October 2014
ചാവക്കാട്‌: മുനക്കകടവ്‌ അഴിമുഖം കണ്ടു മടങ്ങുകയായിരുന്ന യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ഒരാളെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതികളില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്തു. കടപ്പുറം തൊട്ടാപ്പ് മന്നലംകുന്നത്ത് വീട്ടില്‍ മുനാഫി(21)നെയാണ് ചാവക്കാട്‌ സി ഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കേസിലെ എഴുപ്രതികളില്‍ കൗമാരപ്രായക്കാരനടക്കം അഞ്ചുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികളില്‍ ഒരാളായ മുസ്തഫയെ ഇനിയും പിടികൂടാനുണ്ട്.
കഴിഞ്ഞ ജൂലായ്‌ മുപ്പതിന് രാത്രി ഏഴരയോടെയാണ് കടപ്പുറം തൊട്ടാപ്പ് മരക്കമ്പനിക്ക് സമീപം അക്രമം നടന്നത്. രണ്ടു ബൈക്കുകളിലായി വന്നിരുന്ന ബ്ലാങ്ങാട് സ്വദേശികളായ നജമുധീന്‍, നയീമുദ്ധീന്‍, ജിദ്ദു, നൗഷാദ്‌ എന്നിവരെ ഏഴംഗ സംഘം തടഞ്ഞു നിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിചെന്നാണ് കേസ്‌. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെയില്‍ നേഴ്സായി ജോലിചെയ്യുന്ന നജ്മുധീനാണ് ഗുരുതരമായി പരിക്കേറ്റത്‌. ചെരിയപെരുനാളിനു നാട്ടിലെത്തിയതായിരുന്നു നജമുധീന്‍. കേസിലെ പ്രതികളായ സാബിത്ത്, നിസാര്‍, സുഹൈബ്, റാഷിദ്‌, ചാവക്കാട്:ബോട്ടുകളുടെ വ്യവസ്ഥയില്ലാത്ത രാത്രികാല മീന്‍പിടിത്തത്തില്‍ പ്രതിഷേധിച്ച് ചാവക്കാട്ടെ ചെറുവഞ്ചിക്കാരും ഫൈബര്‍വഞ്ചിക്കാരും  കടലില്‍ പോകാതെ പ്രതിഷേധിക്കുന്നത് തുടരുന്നു.. വള്ളങ്ങളില്‍ ബോട്ടോടിച്ചും മീന്‍വലകള്‍ തകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികളെ #്പായപ്പെടുത്തുകയാണ് വലിയ ബോട്ടുകാരും വന്‍കിടക്കാരും ചെയ്യുന്നത്.കൊച്ചി മുതല്‍ ബേപ്പൂര്‍ വരെയുള്ള കടലിലാണ് സംഘടിത അക്രമം നടക്കുന്നതായി തൊഴിലാളികള്‍ പറയുന്നു.. ബ്ലാങ്ങാട് കടപ്പുറത്തുനിന്ന് ഒഴുക്കുവലയ്ക്കും തങ്ങുവലയ്ക്കും പോയ മീന്‍പിടിത്തക്കാരാണ് ബോട്ടുകാരുടെ ക്രൂരത കൂടുതലും അനുഭവിക്കുന്ന അവ്ശതയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ വലകളാണ് മുറിഞ്ഞ് നഷ്ടമായത്. മീന്‍പിടിക്കാനായി വല നീട്ടിയിട്ടിരിക്കുന്ന സമയത്താണ് ബോട്ടോടിച്ച് പോകുന്നതെന്ന് ഇവര്‍ പറയുന്നു.പൂന്തുറ, കൊല്ലങ്കോട്, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവരുടെയും തദ്ദേശീയരുടെയുമായി നൂറോളം വഞ്ചികള്‍ ചാവക്കാട്ടുനിന്ന് കടലില്‍ പോകുന്നുണ്ട്. ഇവരാണ്  പ്രതിഷേധിച്ച് മീന്‍പിടിക്കാന്‍ പോകാതിരുന്നത്.കടലിലെ അക്രമത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിച്ചെങ്കിലും ബോട്ടുകളുടെ പേരോ തിരിച്ചറിയാനുള്ള വിവരങ്ങളോ നല്‍കണമെന്നാണ് അധികൃതര്‍ അറിയിച്ചത്. കടലില്‍ ശക്തമായ പട്രോളിങ് നടത്തണമെന്നാണ് മീന്‍പിടിത്തക്കാരുടെ ആവശ്യം..