Posted on: 15 October 2014 ചാവക്കാട്: പരമ്പരാഗത
മത്സ്യതൊഴിലാളികളെ കടലില്‍ ആക്രമിക്കുന്നവര്‍ക്കെതിരെ തീരദേശ പൊലിസ് കര്‍ശ്ശന
നടപടി സ്വീകരിക്കണമെന്ന് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ആവശ്യപ്പെട്ടു. കടലില്‍
മത്സ്യതൊഴിലാളികളുടെ വലകള്‍ നശിപ്പിക്കുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നത്
അധികാരികള്‍ ഗൗരവത്തോടെ കാണണം. കടലില്‍ പട്രോളിംങ്ങ് ശക്തമാക്കണം. മത്സ്യബന്ധനം
സമാധാനപരമായി നടത്താന്‍ അവസരമുണ്ടാക്കണം. കടലില്‍ നിയമം കയ്യിലെടുക്കുന്നവരെ
നേരിടാന്‍ അടിയന്തിര സംവിധാനങ്ങല്‍ ഒരുക്കണമെന്നും കടലില്‍
വള്ളങ്ങളില്‍നിന്നും എഞ്ചിനുകള്‍ മോഷ്ടികപ്പെടുന്ന സംഭവങ്ങളില്‍
കുറ്റവാളികളെ കണ്ടെത്തണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. |