15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-06-15 Tuesday

മുസ്‌ലിം ലീഗ് സമ്മേളനം

posted on 16 June 2015
15-06-15 leegueപുന്നയൂര്‍ക്കുളം: ഇന്ത്യന്‍ യുണിയന്‍ മുസ്‌ലിം ലീഗ് മന്ദലാംകുന്ന് വാര്‍ഡ്‌ സമ്മേളനം ജില്ല പ്രസിടണ്ട് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ പ്രസിടണ്ട് വി കെ ഹനീഫ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി  ഇ പി കമറുദീന്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു. ആര്‍ പി മൊയ്തുട്ടി സ്മാരക വിദ്യഭ്യാസ അവാര്‍ഡ് ദാനം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാണ്ടിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ പി ബഷീര്‍ നിര്‍വഹിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തി. ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിടണ്ട് ടി എ അയിഷ, മന്ദലാംകുന്ന് മുഹമ്മദുണ്ണി, എം വി ഷെക്കീര്‍, സി അഷ്‌റഫ്‌, ടി കെ ഉസ്മാന്‍, കെ കെ ഇസ്മായില്‍, കെ കെ ശറഫുദ്ദീന്‍, പി വി ശിവാനന്ദന്‍, പി എം ഹംസകുട്ടി, അഷ്കര്‍ കുഴിങ്ങര, എ എച്ച്ഹാഫില്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ്‌ ജനറല്‍ സെക്രട്ടറി അസീസ്‌ മന്ദലാംകുന്ന് സ്വാഗതവും കെ കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.