15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-06-15 Tuesday

മോഷണക്കുറ്റം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

posted on 16 June 2015
15-06-15 ajeesh n wifeചാവക്കാട് : മോഷണക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍, ആഭ്യന്തരമന്ത്രി, ഡി.ജി .പി., മുഖ്യമന്ത്രി എന്നിവര്‍ക്ക് യുവാവ് പരാതി നല്‍കി. മോഷണം നടന്ന വീട്ടുടമസ്ഥയ്ക്കും ചാവക്കാട് എസ്.ഐ.ക്കുമെതിരെയാണ് നിയമനടപടിയാരംഭിച്ചിരിക്കുന്നത്. ബ്ലാങ്ങാട് ഇരട്ടപ്പുഴ പുവത്തന്‍കണ്ടില്‍ സജീഷ് (36) ആണ് പരാതിക്കാരന്‍.
ചാവക്കാട് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തതായി സജീഷും ഭാര്യ അനുവും സഹോദരന്‍ സനോജും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം രണ്ടിന് തന്റെ വീട്ടില്‍നിന്ന് രണ്ടു മൊബൈല്‍ ഫോണുകളും 800 രൂപയും കളവുപോയെന്നും ഇത് മോഷ്ടിച്ചത് സജീഷാണെന്നും കാണിച്ച് ഇരട്ടപ്പുഴ ആറുകെട്ടി നാരായണന്റെ ഭാര്യ കൗസല്യയാണ് ചാവക്കാട് പോലീസില്‍ പരാതി നല്‍കിയത്. ചാവക്കാട് എസ്‌ഐ വി.എസ്. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സജീഷിനെ അറസ്റ്റു ചെയ്തു സ്റ്റേഷനില്‍ കൊണ്ടുവരികയും ചാവക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
അറസ്റ്റു ചെയ്യാന്‍ വന്ന പോലീസ് തന്റെ വീട്ടില്‍ മോശമായി പെരുമാറിയെന്ന് സജീഷും ഭാര്യയും പറഞ്ഞു. തൊണ്ടിമുതല്‍ കണ്ടെത്തുകയോ ഇതേക്കുറിച്ച് യാതൊരു സൂചനയോ ലഭിക്കാതെയാണ് പോലീസ് ധൃതിയില്‍ കാര്യങ്ങള്‍ ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞ് പോലീസ് തെളിവെടുപ്പിനെന്നും പറഞ്ഞ് സജീഷിനെ കസ്റ്റഡിയില്‍ വാങ്ങി മോഷണം നടന്ന വീട്ടില്‍ കൊണ്ടുപോയി വീണ്ടും കോടതിയില്‍ ഹാജരാക്കി. പത്താം തീയതിയാണ് ജാമ്യം ലഭിച്ചത്. പരാതി നല്‍കിയ കൗസല്യക്കെതിരെയും എസ്.ഐ. രാമചന്ദ്രനെതിരെയും നടപടി വേണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സജീഷും കുടുംബവും രംഗത്തിറങ്ങിയിരിക്കുന്നത്..

സജീഷും ഭാര്യയും വാര്‍ത്താ സമ്മേളനത്തില്‍

< <