banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-07-2014 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

വഴി തര്‍ക്കം - വധശ്രമകേസില്‍ നാലുപേര്‍ അറസ്റ്റില്‍

Posted on: 16 July 2014
16-07-14 arest
ചാവക്കാട് : വഴി തര്‍ക്കത്തിന്റെ പേരില്‍ കുടുബനാഥനേയും ഭാര്യയേയും സഹോദരനേയും തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. വടക്കേക്കാട് ഞമനേങ്ങാട് കാട്ടിശേരി വീട്ടില്‍ ദേവദാസ്(43), തൊഴിയൂര്‍ കൊട്ടരപാട് സുജീഷ് എന്ന സുഗുണന്‍ (30), പാലക്കാട് കോങ്ങാട് പൂതന്‍കോഡ് പാറകുണ്ട് ഉണ്ണി (28), ഞമനേക്കാട് കണ്ണേങ്കലത്ത് മണികണ്ഠന്‍ (34) എന്നിവരെയാണ് ചാവക്കാട് സി ഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ചാവക്കാട് ബസ്റ്റാന്റില്‍ വെച്ച് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 6 ാം തിയതി രാത്രി ഒന്‍പത് മണിക്കാണ് ഞമനേക്കാട് സ്വദേശികളായ തയ്യില്‍ രാധാക്യഷ്ണന്‍, ഭാര്യ മല്ലിക, രാധാക്യഷ്ണന്റെ സഹോദരന്‍ പവനന്‍ എന്നിവരെ സംഘം അക്രമിച്ചത്.  ഇരുമ്പ് പൈപ്പ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് മര്‍ദ്ധിച്ചത്. രാധാക്യഷ്ണന്റെ കാല് രണ്ടുസ്ഥലത്ത് ഒടിഞ്ഞു. മല്ലികക്കും പവനനും തലക്ക് മാരകമായി പരിക്കേറ്റിരുന്നു. ഞമനേങ്ങാട് മ്യഗാശുപത്രിക്കു മുമ്പിലുള്ള ഇവരുടെ വീട്ടുപടിക്കല്‍ വെച്ചായിരുന്നു അക്രമണം. രാധാക്യഷ്ണന്റെ പറമ്പിലൂടെ പ്രതികളില്‍ ഒരാളുടെ വീട്ടിലേക്ക് വഴിയുള്ളതായി പറയുന്നു. വഴിയുടെ വീതി സംബന്ധിച്ച തര്‍ക്കമാണ് അക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്..

< < വധശ്രമകേസില്‍ അറസ്റ്റിലായ പ്രതികള്‍