banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-07-14  Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

ചാവക്കാട്‌ ബീച്ചിലെ കാറ്റടി മരങ്ങള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി

Posted on: 16 July 2014
16-07-14 kanchavu
ചാവക്കാട്: ചാവക്കാട്‌ ദ്വാരക ബീച്ചിലെ കാറ്റടി മരങ്ങള്‍ക്കിടയില്‍ നിന്നും പോലീസ് കഞ്ചാവ് ചെടി കണ്ടെത്തി. തീരദേശത്തെ  കാറ്റടിമരങ്ങള്‍ക്കു സമീപം കുറ്റികാട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചാവക്കാട് എസ് ഐ എം കെ ഷാജിയുടെ നേതൃത്വത്തിലാണ് തീരദേശത്തെത്തി കഞ്ചാവ് ചെടി കണ്ടെത്തി പറിച്ചെടുത്തത്.  ചെടി ചാവക്കാട് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച്ച  രാവിലെ 11 മണിക്കാണ് എസ് ഐ എം കെ ഷാജിയുടെ നേത്യത്വത്തില്‍ അഡീഷ്ണല്‍ എസ് ഐ  മണിലാല്‍, സി പി ഒ മുഹമ്മദ് റാഫി, സുജിത്ത്, സൈറാബാനു, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ അഷറഫ്, അനില്‍ എന്നിവര്‍ അടങ്ങിയ സംഘം ദ്വാരക ബീച്ചിലെത്തിത്തിയത്. കാറ്റടി മരങ്ങള്‍ക്കു സമീപം കുറ്റികാട്ടിലാണ് കഞ്ചാവ് ചെടി നട്ടു സംരക്ഷിച്ചു പോന്നിരുന്നത്. ശക്തമായ മഴമൂലം ചെടിക്ക്  ചീയല്‍ സംഭവിച്ചിട്ടുണ്ട്.  കടലോരത്തെ പുറംമ്പോക്ക് ഭൂമിയിലാണ് മണ്ണൊലിപ്പുതടയുന്നതിനായി സോഷ്യല്‍ ഫോറസ്റ്റ് കാറ്റടി മരങ്ങള്‍നട്ടത്. വലിയ മരങ്ങളായി നില്‍ക്കുന്ന ഇവക്കു താഴെ കുറ്റിക്കാടുകളും മറ്റു പന്തലിച്ചു നില്‍ക്കുകയാണ്. നാട്ടുകാരുടെ സഹകരണത്തോടെ പരിശോധന ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.         .

16-07-14 kancha

< < ചാവക്കാട്‌ ബീച്ചില്‍ കാറ്റാടി മരങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ കഞ്ചാവ് ചെടി