banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-07-14 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

ശിഹാബ് തങ്ങള്‍ : സാധാരണക്കാരന്റെ മനസില്‍ ജീവിക്കുന്ന നേതാവ്

posted on: 16 July 2014
16-07-14 shihab thangal relief
ചാവക്കാട്: സാധാരണക്കാരന്റെ മനസില്‍ ജീവിച്ചിക്കുന്ന മഹാനാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് പ്രമുഖ ബിസിനസുകാരന്‍ ഹൈസന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി പി ഹൈദ്രുഹാജി പറഞ്ഞു കടപ്പുറം പഞ്ചായത്ത് മുസ്‌ലീം ലീഗിന്റെ നേതൃത്വത്തിലുള്ള ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ വിതരണം ചെയ്യുന്ന പ്രതിമാസ പെണ്‍ഷന്‍ വിതരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ മുഴുവന്‍ വിഭാഗത്തോടും  കരുണ കാട്ടിയ നേതാവായിരുന്നു തങ്ങള്‍, എല്ലാ മതസ്സ്ഥരെയും ഒരേപോലെ കണ്ടതങ്ങള്‍ക്ക് സഹോദര സമുദായ അംഗങ്ങളും വലിയ സ്ഥാനമാണ് നല്‍കിയത് അദ്ദേഹം സൂചിപ്പിച്ചു.
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷതവഹിച്ചു. സുലൈമാന്‍ അന്‍വരി ഉദ്‌ബോധന പ്രസംഗം നടത്തി. റംസാന്‍ കിറ്റ് വിതരണം വി കെ ഹംസ നിര്‍വഹിച്ചു.
വി അഷറഫ്, സി എച്ച് റഷീദ്, ജലീല്‍ വലിയകത്ത് , ആര്‍ വി അബ്ദുല്‍ റഹീം, ടി മൂസകുട്ടി ഹാജി, എ കെ അബ്ദുല്‍ കരീം, പി സി കോയമോന്‍, പി ബീരാന്‍ സാഹിബ്, വി കെ കുഞ്ഞാലു, എ കെ ഫാറൂഖ് ഹാജി , എ കെ സെയ്തു മുഹമ്മദ് ഹാജി, പി കെ അബൂബക്കര്‍, എന്‍ ബക്കര്‍ ഹാജി , വി പി മന്‍സൂര്‍ അലി, പി എം മുജീബ് , ആര്‍ കെ ഇസ്മായില്‍, വി എം മനാഫ് എന്നിവര്‍ പ്രസംഗിച്ചു. 200 ലധികം പേര്‍ക്കുള്ള പ്രതിമാസ പെണ്‍ഷനും, ഡയാലീസ് സഹായവും, റംസാന്‍ കിറ്റും വിതരണം നടത്തി.