banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-07-14 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

താലൂക്ക്‌ ആശുപത്രി വാര്‍ത്തകള്‍ പുറത്ത്‌ വിട്ടെന്ന് ആക്ഷേപം
 ജീവനക്കാരനെ പുറത്താക്കി  പ്രതികാര നടപടികള്‍

Posted on: 16 July 2014
ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ  വാര്‍ത്തകള്‍ പുറത്ത് വിട്ടെന്നാരോപിച്ച്  സെക്യൂരിറ്റിയിലെ താല്‍ക്കാലിക ജവനക്കാരനെ പുറത്താക്കി.
ചാവക്കാട് താലൂക്ക് ആശുപത്രി സെക്യൂരിററിയില്‍ താല്‍ക്കാലിക ജീവനക്കാരനായ മുക്കണ്ടത്ത് കാസിമിനെയാണ് (56) സൂപ്രണ്ട് ഡോ.എ.എ മിനിമോള്‍ പുറത്താക്കിയത്. ഭാര്യയുടെ അസുഖത്തെ തുടര്‍ന്ന്  പതിനഞ്ച് ദിവസത്തെ അവധിയെടുത്ത ശേഷം ചൊവ്വാഴ്ച്ച തിരിച്ചെത്തിയപ്പോഴാണ് കാസിമിനോട് ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് സൂപ്രണ്ട് അറിയിച്ചെതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ആശുപത്രിയിലെ പ്രസവാര്‍ഡില്‍ അനസ്‌തേഷ്യ ഡോക്ടറില്ലാത്തത്തതിനെ തുടര്‍ന്ന് സിസേറിയന്‍ നടത്താനിരുന്ന ഗര്‍ഭിണികളുടെ പ്രസവം വൈകിയ വാര്‍ത്ത പത്രങ്ങള്‍ നല്‍കിയിരുന്നു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ അനുകൂലിച്ച് പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് കാസിമാണെന്നാരോപിച്ച് സൂപ്രണ്ടിനെ പിന്തുണക്കുന്ന വനിതാ ഡോക്ടര്‍ ഇയാളെ ശകാരിച്ചിരുന്നുവത്രെ. വാര്‍ത്ത താന്‍ നല്‍കിയതായ ആരോപണം കാസിം നിഷേധിച്ചു. ഈ സംഭവദിവസമാണ് ഭാര്യുടെ അസുഖം കാരണം കാസിം അവധിക്ക് പോയത്. അതേസമയം കാസിമിനെ പുറത്താക്കിയതിന്റെ കാരണം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. .