15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

16-09-2015 Wednesday

ആന പരിപാലനം: ദേവസ്വം ഒരു വര്‍ഷം ചെലവഴിക്കുന്നത് 8 കോടി രൂപ

Posted on: 16 September 2015
ഗുരുവായൂര്‍: ആനകളെ പരിപാലിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഒരു വര്‍ഷം ചെലവഴിക്കുന്നത് 8 കോടി രൂപയാണെന്ന്  ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ മറ്റേതു സ്ഥലത്തും പരിപാലിച്ചുവരുന്ന നാട്ടാനകളേക്കാളും നല്ല രീതിയിലുള്ള ഭക്ഷണക്രമവും പരിപാലനരീതിയുമാണ് ഗുരുവായൂരിലെ ആനകള്‍ക്ക് നല്‍കിവരുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.
അഞ്ച് പിടിയാനകളും 2 മോഴയും 49 കൊമ്പന്‍മാരുമടക്കം 56 ആനകളാണ് ദേവസ്വത്തിനുള്ളത്. ദിനംപ്രതി 12030 കിലോ പനമ്പട്ടയും 4000 കിലോ പുല്ലുമാണ് നല്‍കുന്നത്. ആനപ്പിണ്ഡവും പനമ്പട്ടയുമടക്കം ദിനംപ്രതി പത്തു ടണ്‍ വരുന്ന മാലിന്യം നീക്കാന്‍ ദേവസ്വം 50 ലക്ഷം രൂപയാണ് ചെലവാക്കുന്നത്.
18.5 ഏക്കര്‍ വരുന്ന ആനക്കോട്ടയെ അഞ്ചു ഭാഗങ്ങളാക്കി തിരിച്ച് കോടതിനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. നാട്ടാന പരിപാലന നിയമത്തില്‍ പ്രതിപാദിച്ചിട്ടുള്ള രീതിയില്‍ എല്ലാ ആനകള്‍ക്കും ഷെഡ് നിര്‍മ്മിക്കും. കെട്ടുംതറികളില്‍ വെള്ളം ലഭ്യമാക്കാനും ഡ്രെയിനേജിനുമുള്ള സംവിധാനം ഒരുക്കും. ആനകള്‍ക്ക് കുളിക്കാനും കുടിക്കാനുമുള്ള വെള്ളം ശേഖരിക്കുന്നതിന് ടാങ്ക് നിര്‍മ്മിക്കും. ആനക്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് വിശ്രമമുറിയും ക്ലോക്ക മുറിയും ഏര്‍പ്പെടുത്തും.
ഭരണസമിതിയംഗങ്ങളായ കെ. ശിവശങ്കരന്‍, എന്‍. രാജു, അഡ്വ. എം. ജനാര്‍ദ്ദനന്‍, അഡ്വ. എ. സുരേശന്‍, പി.വി. ബിനേഷ്, അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷ്, ആനചികിത്സാ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.