15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

16-09-2015 Wednesday

'ചാകര' തുടങ്ങി

Posted on: 16 September 2015
15-09-15 chakaraചാവക്കാട്: തീരദേശത്തെ വിദ്യാര്‍ത്ഥികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് തൃശ്ശൂര്‍ 'ഡയറ്റി'ന്റെ നേതൃത്വത്തില്‍ 'ചാകര' (ചാവക്കാട് കടപ്പുറം റിനോവേഷന്‍ ആക്ഷന്‍) പദ്ധതി തുടങ്ങി.
വിദ്യാര്‍ത്ഥികളെ പഠനത്തില്‍നിന്ന് പിന്തിരിപ്പിക്കുന്ന ഘടകങ്ങളെ കണ്ടെത്തി അവയില്‍ നിന്ന് വിമുക്തമാക്കാനുള്ള കര്‍മ്മ പദ്ധതിയാണ് 'ചാകര'. ജില്ല മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ 14 വിദ്യാലയങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദ്യാര്‍ത്ഥിയുടെ പഠനം, ആരോഗ്യം, ശുചിത്വം, കുടുംബം, കൂട്ടുകാര്‍, സമൂഹം, ജീവിത ചുറ്റുപാടുകള്‍ തുടങ്ങി ഏഴ് മേഖലകളെ അധികരിച്ച് നിലവിലെ പ്രശ്‌നങ്ങള്‍, അതിനുള്ള കാരണങ്ങള്‍, പരിഹാര പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടെത്തും.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപിക്കുന്ന ലഹരി ഉപയോഗം നേരത്തെ തന്നെ കണ്ടെത്തി പരിഹാരം കാണാന്‍ പദ്ധതി സഹായിക്കുമെന്നാണ് ഡയറ്റ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ആദ്യ ആശയ രൂപവത്കരണ ശില്പശാല ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ എ.കെ. സതീരത്‌നം ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. സുരേഷ് കുമാര്‍ അധ്യക്ഷനായി. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ. ജോണ്‍സന്‍, ഗുരുവായൂര്‍ സി.ഐ. സന്തോഷ്, ഡയറ്റ് ഫാക്കല്‍റ്റികളായ കെ.കെ. സോമന്‍, ഡോ. കെ. പ്രമോദ്, മുകുന്ദന്‍ പൊറ്റമ്മന്‍, ഡോ. വി.ടി. ജയറാം തുടങ്ങിയര്‍ പങ്കെടുത്തു.