15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-09-2015 Wednesday

ഗുരുവായൂരിലെത്തുന്ന ഭക്തരെ മുഖ്യമന്ത്രി വഞ്ചിച്ചു: സി എന്‍ ജയദേവന്‍ എംപി

Posted on: 16 September 2015
15-09-15 cpi
ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് ഫണ്ട് വകയിരുത്തി എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഭക്തരെ വഞ്ചിച്ചിരിക്കുകയാണെന്ന് സി എന്‍ ജയദേവന്‍ എംപി. സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ അവഗണക്കെതിരെയും, റെയില്‍വേ ലാന്റ് അക്വിസിഷന്‍ ഓഫീസ് അടച്ചു പൂട്ടിയതിനെതിരേയും സംഘടിപ്പിച്ച ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിനായി എത്ര പണം മാറ്റിവെച്ചു എന്ന് മുഖ്യമന്ത്രി പറയണം. റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം ബ്രിഡ്ജസ് ആന്റ് റോഡ്‌സ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാനാണ് നീക്കം. ഈ സ്ഥാപനത്തെ ഏല്‍പ്പിച്ചാല്‍ ഉടനെ ടോള്‍ പിരിവും കിഴക്കേനടയില്‍ ആരംഭിക്കും. ഇത് ഇപ്പോഴുള്ള ഗതാഗതക്കുരുക്കിനേക്കാള്‍ വലിയ കുരുക്ക് ഗുരുവായൂരില്‍ സൃഷ്ടിക്കുമെന്നും എംപി പറഞ്ഞു. കിഴക്കേനടയില്‍ നടന്ന ധര്‍ണ്ണയില്‍ നഗരസഭ ചെയര്‍മാന്‍ പി എസ് ജയന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ എക്‌സി. അംഗം കെ കെ സുധീരന്‍, മണ്ഡലം നേതാക്കളായ അഡ്വ. പി മുഹമ്മദ് ബഷീര്‍, സി ഗംഗാധരന്‍, സി വി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.