15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-09-2015 Wednesday

ഗുരുവായൂര്‍ നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കാന്‍ ആരംഭിച്ചു

Posted on: 16 September 2015
15-09-15 waste
ഗുരുവായൂര്‍: നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കാന്‍ ആരംഭിച്ചു. ഇന്നലെ രാവിലെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മാലിന്യം വലിയ ലോറിയിലാക്കി നീക്കം ചെയ്തുതുടങ്ങി. കോഴിക്കോടുള്ള ഒലീന മഹിളാ സമാജമാണ് കിലോയ്ക്ക് 4.90 രൂപ നിരക്കില്‍ മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ എടുത്തിട്ടുള്ളത്. കര്‍ണാടകയിലെ മാണ്ട്യയിലെ റീസൈക്ക്ലിംഗ് യൂണിറ്റുകള്‍ക്കാണ് ഇത് നല്‍കുന്നത്. മാലിന്യം നീക്കംചെയ്യാന്‍ നഗരസഭ അന്പതുലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. നഗരസഭ അധ്യക്ഷന്‍ പി.എസ്. ജയന്‍, കൌണ്‍സിലര്‍മാരായ ടി.ടി. ശിവദാസന്‍, കെ.എ. ജേക്കബ്, കെ.പി. വിനോദ്, ഹിമ ഗണേശ്, ഷൈനി ഷൈന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു..