15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-09-2015 Wednesday

ഗുരുവായൂരില്‍ മോഷണം - 33 പവനും പണവും കവര്‍ന്നു

Posted on: 16 September 2015
ഗുരുവായൂര്‍: വീടിന്റെ ചാരിയിട്ട വാതില്‍ തുറന്ന് 33 പവന്‍ സ്വര്‍ണ്ണവും 5800 രൂപയും കവര്‍ന്നു. ഗുരുവായൂര്‍ ആര്‍വീസ് ഓഡിറ്റോറിയത്തിനു പിന്‍വശം മാടാഴി സരോജിനിയമ്മയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം. സരോജിനിയമ്മയുടെ മകള്‍ അതിരാവിലെ ക്ഷേത്രത്തിലേക്ക് തൊഴാന്‍ പോകുമ്പോള്‍ വാതില്‍ തുറന്നതായിരുന്നു. നേരം വെളുക്കാറായല്ലോ എന്നു കരുതി വീട്ടുകാര്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടതുമില്ല. ഹാളിലെ കസേരയില്‍ വെച്ച ബാഗില്‍നിന്നാണ് പണം കവര്‍ന്നത്.
കിടപ്പുമുറിയിലെ അലമാരയിലായിരുന്നു സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. മാല, കമ്മല്‍, അരഞ്ഞാണം, നെക്ലസ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. അലമാര പൂട്ടിയിരുന്നില്ല. ഗുരുവായൂര്‍ സിഐ എം.യു. ബാലകൃഷ്ണന്‍, വിരലടയാള വിദഗ്ധരായ ഒ.കെ. സുകുമാരന്‍, കെ.പി. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.